മോഹൻലാൽ സിനിമക്കെതിരെ കേസ് കോടതിയിൽ; തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച സമയം

By Web TeamFirst Published Sep 17, 2021, 5:18 PM IST
Highlights

സെൻസർ ബോ‍ർഡിനും കേന്ദ്ര സർക്കാറിനും 2020 ഫെബ്രവരിയിൽ പരാതി നൽകിയിട്ടും തീരുമാനം എടുത്തില്ലെന്ന് ഹർജിക്കാരി കോടതിയിൽ ആരോപിച്ചു

കൊച്ചി: മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം പ്രദർശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയിൽ നാല് ആഴ്ച്ചയക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഹൈക്കോടതിയുടെ നിർദ്ദേശം. ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ആയില്ലെന്ന് ചൂണ്ടികാട്ടി മരയ്ക്കാർ കുടുംബാംഗമായ മുഫീദ അറാഫത് മരയ്ക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
 
സെൻസർ ബോ‍ർഡിനും കേന്ദ്ര സർക്കാറിനും 2020 ഫെബ്രവരിയിൽ പരാതി നൽകിയിട്ടും തീരുമാനം എടുത്തില്ലെന്ന് ഹർജിക്കാരി കോടതിയിൽ ആരോപിച്ചു. ഹർജിക്കാരിയുടെ പരാതി കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ടെന്ന് സെൻസർബോർഡ് ഹൈക്കോടതിയിൽ പറഞ്ഞു. റൂൾ 32 പ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും സെൻസർ ബോർഡ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!