'ഞാനൊരു പോരാളിയാണ്,എനിക്കു വേണ്ടി പ്രാര്‍ഥിക്കുക';കുറിപ്പുമായി രേണു സുധി

Published : Jun 14, 2026, 01:20 PM IST
please pray for me renu sudhi says after she revealed her cancer diagnosis

Synopsis

സോഷ്യല്‍ മീഡിയ താരം രേണു സുധി തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയിരുന്നു

തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം ഇന്നലെയാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി ആദ്യമായി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്ന ഊഹാപോഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ഒടുവിലാണ് രേണു യാഥാര്‍ഥ്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ആയിരുന്നു രേണുവിന്‍റെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ മറ്റൊരു പോസ്റ്റ് കൂടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അവര്‍. തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് തന്‍റെ ഫോളോവേഴ്സിനോട് അവര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്- “ഞാനൊരു പോരാളിയാണ്. ദയവായി എനിക്കുവേണ്ടി പ്രാര്‍ഥിക്കുക. എന്‍റെ റിഥപ്പനെ ഓര്‍ത്ത്, എനിക്കുവേണ്ടി പ്രാര്‍ഥിക്കുക”, രേണു സുധിയുടെ വാക്കുകള്‍.

അതേസമയം രേണു രോഗവിവരം വെളിപ്പെടുത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും അവരുടെ സുഹൃത്തുക്കളുമായ നിരവധി പേര്‍ രേണു സുധിക്ക് പിന്തുണയും ധൈര്യവും പകര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. രേണു സുധിയെ ടാഗ് ചെയ്തുകൊണ്ട് നിരവധി പോസ്റ്റുകളാണ് എത്തിയിരിക്കുന്നത്. 15 വയസ് മുന്‍പ് കണ്ടെത്തിയ ഒരു മുഴയാണ് പില്‍ക്കാലത്ത് കാന്‍സറായി രൂപപ്പെട്ടതെന്നാണ് രേണു സുധി ഇന്നലെ പറഞ്ഞത്. അന്നേ വേണ്ട ചികിത്സ നടത്തിയിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു രോഗാവസ്ഥയിലേക്ക് എത്തില്ലായിരുന്നുവെന്നും ഇപ്പോള്‍ രോഗം അതിന്‍റെ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചുതുടങ്ങിയെന്നും അവര്‍ പറഞ്ഞിരുന്നു.

രേണു സുധിയുടെ വാക്കുകള്‍

എനിക്ക് കാന്‍സര്‍ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു. പക്ഷേ ഇപ്പോള്‍ അത് പറയാൻ സമയമായി എന്ന് തോന്നി. പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്. ഇത് ദുബൈയില്‍ വച്ച് സ്ഥിതീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്. 15-ാം വയസില്‍ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാൾ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാര്‍ ഇത് അറിഞ്ഞത്. അവര്‍ കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടുപോയി. 15- 16 വർഷം മുന്‍പത്തെ കാര്യമാണ്. അന്ന് ബയോപ്സി ചെയ്തിരുന്നു. അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോള്‍ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയില്‍ കാൻസർ ആയേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് മറ്റൊരു ഓപ്പറേഷൻ കഴിഞ്ഞിട്ട് നിൽക്കുകയായിരുന്നു. അപ്പൻഡിസൈറ്റിസിന്റെ ഓപ്പറേഷൻ. അത് കുറച്ച് പെയിൻഫുൾ ആയിരുന്നു. ആ ഒരു പേടി കാരണം ഞാനിത് വീട്ടിൽ പറഞ്ഞില്ല.

സുധിച്ചേട്ടന്‍റെ മരണശേഷം ഒരിക്കല്‍ ഡോക്ടറെ കണ്ടപ്പോള്‍ സ്കാന്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്കാനിം​ഗ് റിസല്‍ട്ട് കണ്ട് സംശയം തോന്നിയപ്പോള്‍ മാമ്മോ​ഗ്രാം ചെയ്യാന്‍ അദ്ദേഹം പറഞ്ഞു. മാമ്മോ​ഗ്രാമിലും സംശയം തോന്നിയപ്പോഴാണ് ബയോപ്സി ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. അതിന്‍റെ റിസൾട്ടും ഞാൻ ഒറ്റയ്ക്ക് ചെന്നാണ് മേടിച്ചത്. അപ്പോള്‍ എന്നോട് പറഞ്ഞു കാൻസർ ആണെന്ന്. ഞാൻ ഒന്നും മിണ്ടിയില്ല. ആ റിസൾട്ട് വീട്ടിൽ കൊണ്ട് രണ്ടു മൂന്ന് ദിവസം ഭദ്രമായിട്ട് വച്ച് ഒരു മനുഷ്യനോടും പറഞ്ഞില്ല. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നെ മെഡിക്കല്‍ കോളെജിലും പരിശോധിച്ചു. മെഡിക്കല്‍ കോളെജിലും കാന്‍സര്‍ ആണെന്നത് സ്ഥിരീകരിച്ചു. മൂന്നാമത്തെ സ്റ്റേജ് കഴിയുന്ന ഘട്ടമായെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കീമോതെറാപ്പി തുടങ്ങണം എന്ന് പറഞ്ഞു. ഉടനെ അത് തുടങ്ങും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പറഞ്ഞ വാക്ക് പാലിച്ച് വിജയ് ദേവരകൊണ്ട; രശ്‍മികയ്‍ക്കൊപ്പം വിതരണം ചെയ്തത് 180 വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ്
രണ്ടാം വാരത്തിലും ട്രെന്‍ഡ് നിലനിർത്തി 'മോളിവുഡ് ടൈംസ്'; ബോക്സ് ഓഫീസിലും ഹിറ്റ്