'ഇതിനപ്പുറം വേദന നേരിട്ട് വന്നതല്ലേ നീ'; രേണു സുധിയോട് രഞ്ജു രഞ്ജിമാര്‍

Published : Jun 14, 2026, 11:46 AM IST
Renju Renjimar to renu sudhi after she revealed about her cancer diagnosis

Synopsis

ബിഗ് ബോസ് മുന്‍ താരം രേണു സുധി തനിക്ക് കാന്‍സറിന്‍റെ നാലാം ഘട്ടമാണെന്ന് വെളിപ്പെടുത്തിയിരുന്നു. 

താന്‍ കാന്‍സര്‍ ബാധിതയാണെന്നും രോഗത്തിന്‍റെ നാലാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ബിഗ് ബോസ് മുന്‍ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറുമായ രേണു സുധി ഇന്നലെയാണ് വെളിപ്പെടുത്തിയത്. ഏതാനും ആഴ്ചകളായി ഇത്തരത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ആദ്യം രേണു സുധി തന്നെ ഇത് തള്ളിക്കളഞ്ഞിരുന്നു. ഇന്നലെയാണ് ഈ വിവരം ശരിയാണെന്ന കാര്യം രേണു വെളിപ്പെടുത്തിയത്. ഇപ്പോഴിതാ രേണു സുധിക്ക് ധൈര്യം പകരുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് രഞ്ജുവിന്‍റെ കുറിപ്പ്.

“പ്രിയപ്പെട്ട രേണു, കേട്ടത് സത്യമാണോ എന്ന് ഞാൻ ഉറപ്പിക്കുന്നില്ല. എന്നാലും ഇതിനപ്പുറം വേദന നേരിട്ട് വന്നതല്ലേ നീ. എന്തും എന്നോട് പറയുന്ന പോലെ ഇന്നും നീ ഈ കാര്യം എന്നോട് ഷെയര്‍ ചെയ്തപ്പോൾ ചില മുഖങ്ങൾ എന്നിലൂടെ കടന്നു പോയി. നാം മനുഷ്യർ ഈ ഭൂമിയിലെ വളങ്ങൾ ആണെന്ന സത്യം തിരിച്ചറിയാതെ നിന്നെ കല്ലെറിഞ്ഞവരുടെ മുന്നിൽ നീ പിടിച്ചു നിന്നു. ഇതും നീ തരണം ചെയ്യും. ചെയ്യണം. എന്റെ പ്രാർത്ഥന എന്നും കൂടെ. ലവ് യൂ”, രഞ്ജു രഞ്ജിമാര്‍ കുറിച്ചു.

ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണു സുധി തന്‍റെ രോഗ വിവരം ആദ്യമായി വെളിപ്പെടുത്തിയത്. “എനിക്ക് കാന്‍സര്‍ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു. പക്ഷേ ഇപ്പോള്‍ അത് പറയാൻ സമയമായി എന്ന് തോന്നി. പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്. ഇത് ദുബൈയില്‍ വച്ച് സ്ഥിതീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്. 15-ാം വയസില്‍ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാൾ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാര്‍ ഇത് അറിഞ്ഞത്. അവര്‍ കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടുപോയി. 15- 16 വർഷം മുന്‍പത്തെ കാര്യമാണ്. അന്ന് ബയോപ്സി ചെയ്തിരുന്നു. അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോള്‍ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയില്‍ കാൻസർ ആയേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു”, രേണു സുധിയുടെ വാക്കുകള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ടിനി ടോമിന്‍റേത് വ്യാജ പ്രചാരണം'; അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍റെ മൊഴി
അല്ലു അല്ല, ഇത് ശരിക്കും 'മല്ലു അര്‍ജുന്‍'; 'ഹാപ്പി' റീ റിലീസ് ആഘോഷമാക്കി മലയാളികള്‍