‘സച്ചിയുടെ പ്രൊഫൈൽ തയ്യാറാക്കുക'; ചോദ്യവുമായി ഹയർസെക്കണ്ടറി ഇംഗ്ലീഷ് പരീക്ഷ

By Web TeamFirst Published Apr 22, 2021, 6:37 PM IST
Highlights

ജൂണ്‍ 18നായിരുന്നു സച്ചിയുടെ വിയോഗം.'അയ്യപ്പനും കോശിയും' എന്ന വിജയചിത്രം തീയേറ്ററുകളില്‍ തുടരുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്.

കാലത്തിൽ പൊലിഞ്ഞ സംവിധായകൻ സച്ചിയെ കുറിച്ചുള്ള ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ. സച്ചിയുടെ ഒരു പ്രൊഫൈൽ എഴുതാനാണ് വിദ്യാർത്ഥികൾക്കുള്ള ചോദ്യം. അതിനായി എതാനും പോയിന്റുകളും ചോദ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ന് ന‍ടന്ന ഇം​ഗ്ലീഷ് പരീക്ഷയിലായിരുന്നു ചോദ്യം. 

പേര് കെ.ആർ. സച്ചിദാനന്ദൻ, അറിയപ്പെടുന്നത് സച്ചി എന്ന്, തൃശൂരിലെ കൊടുങ്ങല്ലൂരിൽ 1972 ഡിസംബർ 25 ന് ജനനം, തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവും അഭിഭാഷകനുമായി ജോലിചെയ്തു, 2015 ൽ അനാർക്കലി എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു, 2020 ലെ അയ്യപ്പനും കോശിയും ഹിറ്റ്‌ ചിത്രം, മരണം: 2020 ജൂൺ 18ന്', ഇവയായിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയ പോയിന്റുകൾ. 

ജൂണ്‍ 18നായിരുന്നു സച്ചിയുടെ വിയോഗം.'അയ്യപ്പനും കോശിയും' എന്ന വിജയചിത്രം തീയേറ്ററുകളില്‍ തുടരുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്. സച്ചിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി പുതിയ സിനിമാ നിര്‍മ്മാണക്കമ്പനിയും പൃഥ്വിരാജ് ആരംഭിച്ചിട്ടുണ്ട്. 'സച്ചി ക്രിയേഷന്‍സ്' എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. 

click me!