പ്രേക്ഷക ഹൃദയങ്ങളിൽ നർമ്മം നിറച്ച ഇന്നസെന്റ് എക്കാലവും ഓർമിക്കപ്പെടും: അനുശോചിച്ച് പ്രധാനമന്ത്രി

Published : Mar 27, 2023, 01:59 PM ISTUpdated : Mar 27, 2023, 02:07 PM IST
പ്രേക്ഷക ഹൃദയങ്ങളിൽ നർമ്മം നിറച്ച ഇന്നസെന്റ് എക്കാലവും ഓർമിക്കപ്പെടും: അനുശോചിച്ച് പ്രധാനമന്ത്രി

Synopsis

ഞായറാഴ്ച രാത്രി 10. 30യോടെ എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ വച്ചായിരുന്നു ഇന്നസെന്റിന്റെ വിയോ​ഗം. 

ന്തരിച്ച മലയാള നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകഹൃദയങ്ങളിൽ നർമം നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതയി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. 

"പ്രമുഖ നടനും മുൻ എംപിയുമായ ശ്രീ ഇന്നസെന്റിന്റെ നിര്യാണത്തിൽ വേദനിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്നതിനും പ്രേക്ഷകഹൃദയങ്ങളിൽ നർമ്മം നിറച്ചതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു", എന്നാണ് പിഎംഒ ഓഫീസ് ട്വീറ്റ് ചെയ്തത്. 

ഞായറാഴ്ച രാത്രി 10. 30യോടെ എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ വച്ചായിരുന്നു ഇന്നസെന്റിന്റെ വിയോ​ഗം. 
മാർച്ച് മൂന്നിന് ആശുപത്രിയിൽ എത്തിച്ച ഇന്നസെന്റിന്റെ ജീവൻ, ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത്രയും നാൾ പിടിച്ചു നിർത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ