മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസെടുത്ത് മൂവാറ്റുപുഴ പൊലീസ്

Published : Sep 20, 2024, 03:51 PM ISTUpdated : Sep 20, 2024, 04:03 PM IST
മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസെടുത്ത് മൂവാറ്റുപുഴ പൊലീസ്

Synopsis

പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു. 

മൂവാറ്റുപുഴ : നടനും എംഎൽഎയുമായ മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയ ബന്ധുകൂടിയായ നടി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു.  സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു.  

ഇടതുമുന്നണിയിൽ പൊട്ടിത്തെറി; പൂരം കലക്കിയതിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണം, തുറന്നടിച്ച് സിപിഐ
യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു

മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച യുവതിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. മൂവാറ്റുപുഴയിലെത്തിയാണ് യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പ്രായപൂർത്തിയാകും മുമ്പ് തന്നെ പലർക്കും കാഴ്ചവച്ചെന്നും മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും കാണിച്ചായിരുന്നു യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. തനിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. 


 

PREV
Read more Articles on
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ