ദർശന് കുരുക്ക് മുറുകുന്നു; നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്, നടന്റെ വീട്ടിൽ പരിശോധന നടത്തിയേക്കും

Published : Jun 12, 2024, 09:14 AM ISTUpdated : Jun 12, 2024, 09:57 AM IST
ദർശന് കുരുക്ക് മുറുകുന്നു; നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്, നടന്റെ വീട്ടിൽ പരിശോധന നടത്തിയേക്കും

Synopsis

ദർശന്റെ വീട്ടിൽ പരിശോധന നടത്താനും സാധ്യതയുണ്ടെന്നാണ് വിവരം.‌

ബംഗളുരു : കന്നഡ സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ സംഭവം ആയിരുന്നു നടൻ ദർശൻ കൊലക്കേസില്‍ അറസ്റ്റിലായത്. രേണുക സ്വാമി എന്നയാളം കൊലപ്പെടുത്തി എന്നതാണ് കേസ്. സംഭവത്തിൽ ദർശന് കുരുക്ക് മുറുകുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ദർശന്റെ റാങ്ളർ ജീപ്പ് മൃതദേഹം സൂക്ഷിച്ചെന്ന് കരുതുന്ന ഷെഡിലേക്ക് വരുന്നതും പോകുന്നതും ആയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  

ഒൻപതാം തിയതി പുലർച്ചെ മൂന്നരയോടെയാണ് ഈ വാഹനം അടക്കം രണ്ട് വാഹനങ്ങൾ ഷെഡിലേക്ക് വരുന്നത്.  എന്തിനാണ് പുലർച്ചെ ഷെഡിലേക്ക് പോയത് എന്ന ചോദ്യത്തിന് ആരെയോ പിടിച്ചു കൊണ്ട് വന്നു എന്ന് ഫാൻസ്‌ അസോസിയേഷൻകാർ അറിയിച്ചു എന്നും അതാരാണ് എന്ന് നോക്കാൻ പോയതാണ് എന്നുമാണ് ദർശന്റെ മറുപടി. 

ശേഷം അവിടെ നടന്നത് എന്തെന്ന് അറിയില്ലെന്നും താൻ ആരെയും മർദിച്ചിട്ടില്ല എന്നുമുള്ള മൊഴിയിൽ ദർശൻ ഉറച്ച് നിൽക്കുകയാണ്. നടന്റെ വീട്ടിലേക്ക് കൊണ്ട് വന്ന ശേഷം സുഹൃത്തിന്റെ ഷെഡിലേക്ക് കൊണ്ട് പോയി രേണുക സ്വാമിയെ ക്രൂരമായി മർദിച്ച് അവശനാക്കി എന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന മൊഴി.  

മർദ്ദനത്തിനിടെ മരിച്ച ഇയാളെ മാലിന്യക്കൂമ്പാരത്തിൽ കൊണ്ട് പോയി തള്ളുകയായിരുന്നു. ഇന്ന് പവിത്ര ഗൗഡയെയും ദർശനെയും വിശദമായി വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. ദർശന്റെ വീട്ടിൽ പരിശോധന നടത്താനും സാധ്യതയുണ്ടെന്നാണ് വിവരം.‌

എന്താണ് രേണുക സ്വാമി കൊലക്കേസ്

കര്‍ണാടകത്തിലെ ചിത്ര ദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയുടെ ശവശരീരം ജൂണ്‍ 9ന്  ബെംഗലൂരുവിലെ സോമനഹള്ളിയിലുള്ള ഒരു പാലത്തിന്റെ താഴെ അഴുക്കുചാലില്‍ നിന്നും കണ്ടെത്തി. ഇതൊരു ആത്മഹത്യയാണ് എന്നാണ്  പൊലീസ് ആദ്യം കരുതിയത്. ശേഷം  നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണ് എന്ന് തെളിഞ്ഞു.

മമ്മൂക്ക ചിത്രത്തിൽ ഭാ​ഗമാകാൻ പറ്റാത്ത അവസ്ഥ: 'മമ്മൂട്ടിയുടെ ഡ്യൂപ്പ്' ആരോപണങ്ങളിൽ ടിനി ടോം

തുടര്‍ന്ന് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണോ എന്ന തരത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആദ്യഘട്ടത്തില്‍ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ ചിത്രദുർഗയിൽ രജിസ്റ്റർ ചെയ്ത ആളെ കാണാതായെന്ന പരാതിയിലേക്ക് പ്രാഥമിക അന്വേഷണം നീണ്ടതോടെ മരിച്ച ആളെ കുറിച്ച് വ്യക്തമായ ചിത്രം പൊലീസിന് ലഭിച്ചു. ആദ്യഘട്ടത്തില്‍ കസ്റ്റഡിയിലായവര്‍ ഈ കൊലപാതക ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്നദ്ധരായി. പൊലീസ് നടത്തിയ തുടര്‍ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കൂടുതല്‍പ്പേര്‍ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ദര്‍ശന്‍റെ പങ്ക് പൊലീസ് മനസിലാക്കിയത്. തുടര്‍ന്ന് ദര്‍ശനെ അറസ്റ്റ് ചെയ്യുക ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍