മകളെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; ബിഗ് ബോസ് നടി വനിത വിജയകുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

Published : Jul 03, 2019, 12:48 PM ISTUpdated : Jul 03, 2019, 12:52 PM IST
മകളെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; ബിഗ് ബോസ് നടി വനിത വിജയകുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

Synopsis

മകളെ തന്‍റെ പക്കല്‍ നിന്നും കൂട്ടിക്കൊണ്ടുപോയ വനിത പിന്നീട് കുട്ടിയെ മടക്കി അയച്ചില്ലെന്നാണ് ആനന്ദരാജ് പരാതി നല്‍കിയത്. മകളെ വനിത ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്ന് ഇയാള്‍ ആരോപിച്ചു.

ചെന്നൈ: മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ബിഗ് ബോസ് നടി വനിത വിജയകുമാറിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. മുന്‍ ഭര്‍ത്താവായ ആനന്ദരാജാണ് വനിതക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.  പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

മകളെ തന്‍റെ പക്കല്‍ നിന്നും കൂട്ടിക്കൊണ്ടുപോയ വനിത പിന്നീട് കുട്ടിയെ മടക്കി അയച്ചില്ലെന്നാണ് ആനന്ദരാജ് പരാതി നല്‍കിയത്. മകളെ വനിത ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്ന് ഇയാള്‍ ആരോപിച്ചു. കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോര്‍പസും ആനന്ദരാജ് നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് നടിയെ അറസ്റ്റ് ചെയ്യാന്‍ തെലങ്കാന പൊലീസ് ചെന്നൈ പൊലീസുമായി ബന്ധപ്പെട്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 

തമിഴ് ചാനലായ വിജയ് ടി വി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍ 3-യിലെ മത്സരാര്‍ത്ഥിയാണ് വനിത വിജയകുമാര്‍. 2007-ല്‍ വിവാഹിതരായ വനിതയും ആനന്ദരാജും 2012-ല്‍ ഉഭയസമ്മതത്തോടെ വേര്‍പിരിയുകയായിരുന്നു. 

PREV
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ