
കൊച്ചി : കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യും. 60 കോടിയുടെ തട്ടിപ്പ് കേസിലാണ് പുതുച്ചേരി പൊലീസിന്റെ നീക്കം. കോയമ്പത്തൂർ ആസ്ഥാനമായ കമ്പനി, ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തെന്ന് കാണിച്ച് വിരമിച്ച സർക്കാർ ജീവനക്കാരൻ നൽകിയ പരാതിയിൽ ആണ് നീക്കം.
2022ൽ വലിയ ആഘോഷമായി സംഘടിപ്പിച്ച കമ്പനി ഉദ്ഘാടനത്തിൽ തമന്ന ആയിരുന്നു മുഖ്യാതിഥി. പിന്നാലെ മഹാബലിപുരത്തെ ആഡംബര ഹോട്ടലിൽ നടത്തിയ പ്രചാരണ പരിപാടികളിൽ കാജൽ പങ്കെടുത്തു. പ്രതിഫലം വാങ്ങി പരിപാടികളിൽ പങ്കെടുത്തതിന് അപ്പുറം, കമ്പനിയിൽ ഇവർക്ക് പങ്കാളിത്തം ഉണ്ടായിരുന്നോ എന്നതിൽ പരിശോധനകൾ നടക്കുമെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരകർ ആയ നിതീഷ് ജെയിൻ , അരവിന്ദ് കുമാർ എന്നിവർ നേരത്തെ അറസ്റ്റിൽ ആയിരുന്നു. മുംബൈയിലെ ക്രൂയിസ് കപ്പലിൽ പാർട്ടി സംഘടിപ്പിച്ച ഇവർ കേരളത്തിൽ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് 2 എസ്റ്റേറ്റുകൾ ഏറ്റെടുത്തു, 1000 സ്ക്വയർ ഫീറ്റ് വീട് നൽകും: മന്ത്രി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ