'പ്രകടന മികവിന്‍റെ പൊൻതൂവല്‍ നേടിയ അഭിനയം'; പൊൻമാനിൽ തിളങ്ങി ബേസിലും 'അമ്പാനും'

Published : Jan 31, 2025, 10:23 PM IST
'പ്രകടന മികവിന്‍റെ പൊൻതൂവല്‍ നേടിയ അഭിനയം'; പൊൻമാനിൽ തിളങ്ങി ബേസിലും 'അമ്പാനും'

Synopsis

നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ' എന്ന ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി മുന്നേറുന്നു. 

കൊച്ചി: ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ ഒരുക്കിയ 'പൊൻമാൻ' എന്ന ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി നിറഞ്ഞ സദസ്സുകളിൽ മുന്നേറുകയാണ്. ബേസിൽ ജോസഫിനൊപ്പം സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മിച്ചത്. 

ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ്. ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ഈ കഥ ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ബേസിൽ ജോസഫ്, സജിൻ ഗോപു എന്നിവരുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ വേഷമിട്ടപ്പോൾ, മരിയൻ എന്ന നെഗറ്റീവ് കഥാപാത്രമായാണ് സജിൻ ഗോപു വേഷമിട്ടത്. പ്രേക്ഷകർ ബേസിലിനേയും സജിനേയും ഇതുവരെ കണ്ടു ശീലിച്ചിട്ടുള്ള കഥാപാത്രങ്ങളുടെയെല്ലാം വാർപ്പ് മാതൃകകളെ തച്ചുടക്കുന്ന രീതിയിലാണ് ഇരുവരേയും ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അത്ര വ്യത്യസ്തതവും ഗംഭീരവുമായാണ് ഇരുവരും ഈ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നതും. 

നർമ്മ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ബേസിലിന്റെ വേറിട്ട ഒരു മുഖമാണ് അജേഷ് എന്ന കഥാപാത്രം സമ്മാനിച്ചത്. ഈ കഥാപാത്രത്തിന്റെ വൈകാരിക തലം വലിയ രീതിയിലാണ് പ്രേക്ഷകരുടെ മനസ്സുകളെ തൊടുന്നത്. അത്രയ്ക്ക് ഊർജസ്വലമായും തീവ്രതയോടെയുമാണ് ബേസിൽ ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്.

ആവേശം എന്ന ചിത്രത്തിലെ അമ്പാൻ എന്ന രസകരമായ കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ സജിൻ ഗോപു, തന്റെ റേഞ്ച് എന്താണെന്ന് കാണിച്ചു തരുന്ന പ്രകടനമാണ് മരിയൻ ആയി നടത്തിയിരിക്കുന്നത്. കണ്ടാൽ തന്നെ ഭയം തോന്നുന്ന ഈ കഥാപാത്രത്തിന്റെ ശരീര ഭാഷയും ഭാവ പ്രകടനങ്ങളും ഡയലോഗ് ഡെലിവെറിയുമെല്ലാം അതിമനോഹരമായാണ് സജിൻ അവതരിപ്പിച്ചിരിക്കുന്നത്. 

ബേസിൽ ജോസഫ്- സജിൻ ഗോപു ടീമിന്റെ ഓൺസ്‌ക്രീൻ രസതന്ത്രം തന്നെയാണ് അത്യന്തം ആവേശകരമായി ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഇവരെ കൂടാതെ നായികയായ ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ എന്നിവർ യഥാക്രമം സ്റ്റെഫി, ബ്രൂണോ എന്നീ കഥാപാത്രങ്ങളായും തിളങ്ങുന്ന പ്രകടനം നൽകിയിട്ടുണ്ട്. ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്. മാർക്കറ്റിംഗ്- ആരോമൽ, പി ആർ ഒ -എ എസ് ദിനേശ്, ശബരി. അഡ്വെർടൈസ്‌മെന്റ് - ബ്രിങ് ഫോർത്ത്.

'അടിപൊളി കോമഡി വൈബ്': ബ്രോമാൻസിന്‍റെ ട്രെയ്ലർ റിലീസ് ചെയ്തു, റീലീസ് ഉടന്‍

പൊൻമാൻ: ബേസിലിന്‍റെ അടുത്ത ഹിറ്റോ? വന്‍ അഭിപ്രായം, റിലീസ് ദിവസം നേടിയ കളക്ഷന്‍ ഇങ്ങനെ

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍