'പൊന്നിയിൻ സെല്‍വൻ 2' റിലീസ് വൈകുമോ?, യാഥാര്‍ഥ്യം ഇതാണ്

Published : Feb 24, 2023, 05:04 PM IST
'പൊന്നിയിൻ സെല്‍വൻ 2' റിലീസ് വൈകുമോ?, യാഥാര്‍ഥ്യം ഇതാണ്

Synopsis

'പൊന്നിയിൻ സെല്‍വൻ 2' റിലീസ് വാര്‍ത്തകളിലെ യാഥാര്‍ഥ്യം ഇതാണ്.

മണിരത്നം സംവിധാനം ചെയ്‍ത ഇതിഹാസ ചിത്രം 'പൊന്നിയിൻ സെല്‍വൻ' രാജ്യമൊട്ടാകെ ഏറ്റെടുത്തതാണ്. മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'പൊന്നിയിൻ സെല്‍വന്റെ' റിലീസ് സാങ്കേതിക കാരണങ്ങളാല്‍ റിലീസ് മാറ്റിയേക്കുമെന്ന് കഴിഞ്ഞ ദിവസംതൊട്ട് പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് 'പൊന്നിയിൻ സെല്‍വനു'മായി ബന്ധപ്പെട്ട വൃത്തങ്ങള്‍.

'പൊന്നിയിൻ സെല്‍വന്റെ' പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗിക്കുകയാണ്. ചിത്രം നേരത്തെ പ്രഖ്യാപിച്ചതുപോലെ ഏപ്രില്‍ 28ന് തന്നെ റിലീസ് ചെയ്യും. ചിത്രം മാറ്റിവയ്‍ക്കുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണ്. നിര്‍മാതാക്കള്‍ ഉടൻ സര്‍പ്രസ് പ്രഖ്യാപനവുമായി രംഗത്ത് വരും എന്നുമാണ് അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.

വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ 'പൊന്നിയിൻ സെല്‍വനി'ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.

Read More: കാത്തിരിപ്പിനൊടുവില്‍ ആ ചിത്രം തുടങ്ങുന്നു, കുഞ്ചാക്കോ ബോബനൊപ്പം സുരാജും

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ