‘ബീസ്റ്റ്’ ഷൂട്ടിങ്ങ് പുനരാരംഭിച്ചു; പൂജ ഹെഗ്‍ഡെ ചെന്നെയിലെത്തി

By Web TeamFirst Published Jul 1, 2021, 3:39 PM IST
Highlights

9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. 

വിജയ് നായകനാകുന്ന സിനിമയെ കുറിച്ചുള്ള ഓരോ വിശേഷവും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രമായ ബീസ്റ്റിന്റെ ഫസ്റ്റ്‌ലുക്കിന് ലഭിച്ച പ്രേക്ഷക പ്രതികരണം തന്നെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചെന്നൈയിലാണ് ഷൂട്ടിം​ഗ്. 

നടി പൂജ  ഹെഗ്‍ഡെയും വിജയ്യും ഒരുമിച്ചുള്ള ഗാനത്തിന്റെ രംഗങ്ങളാണ് ചിത്രീകരിക്കാന്‍ പോകുന്നത്. 20 ദിവസമായിരിക്കും ഷെഡ്യൂള്‍ ഉണ്ടാവുക എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് ബീസ്റ്റിന്റെ ചിത്രീകരണം ആരംഭിച്ചത്.

9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആണ്. ഇത് ഒരു ആക്ഷൻ ചിത്രമായിരിക്കും. അനിരുദ്ധ് രവിചന്ദെര്‍ ആണ്  സംഗീത സംവിധായകൻ. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!