Pooja Hegde| 'ബീച്ച് ലൈഫ്', ഫോട്ടോകള്‍ പങ്കുവെച്ച് പൂജ ഹെഗ്‍ഡെ

Web Desk   | Asianet News
Published : Nov 20, 2021, 04:55 PM ISTUpdated : Nov 20, 2021, 05:17 PM IST
Pooja Hegde| 'ബീച്ച് ലൈഫ്', ഫോട്ടോകള്‍ പങ്കുവെച്ച് പൂജ ഹെഗ്‍ഡെ

Synopsis

പൂജ ഹെഗ്‍ഡെ പങ്കുവെച്ച ഫോട്ടോകള്‍ ചര്‍ച്ചയാകുന്നു.

പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് പൂജാ ഹെഗ്‍ഡെ (Pooja Hegde). പൂജാ ഹെഗ്‍ഡെയുടെ ചിത്രങ്ങള്‍ വിവിധ ഭാഷകളിലായി ഷൂട്ടിംഗ് തുടരുകയാണ്. പൂജാ ഹെഗ്‍ഡെയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. പൂജാ ഹെഗ്‍ഡെയുടെ പുതിയ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

പൂജാ ഹെഗ്‍ഡെ തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.  'ബീച്ച് ലൈഫ്' എന്ന ടാഗോടെയാണ് പൂജാ ഹെഗ്‍ഡെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ ഒട്ടേറെ ഫോട്ടോകള്‍ ബീച്ചില്‍ നിന്നെന്ന് പറഞ്ഞ് പൂജാ ഹെഗ്‍ഡെ പങ്കുവെച്ചിട്ടുണ്ട്. വിജയ് നായകനായ ചിത്രം 'ബീസ്റ്റ്' ആണ് തമിഴകത്ത് ഇനി പൂജാ ഹെഗ്‍ഡെയുടേതായി എത്താനുള്ളത്.

സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. വിജയ്‌‍യുടെ നായികയായി ഒരു ചിത്രത്തില്‍ ഇതാദ്യമായിട്ടാണ് പൂജ ഹെഗ്‍ഡെ അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ആര്‍ നിര്‍മലാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. സംവിധായകൻ ശെല്‍വരാഘവനും 'ബീസ്റ്റെ'ന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമായ 'ബീസ്റ്റ്' അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിന് എത്തുക. 'ബീസ്റ്റി'ന്റെ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം