Hit: the first case|രാജ്‍കുമാര്‍ റാവു ചിത്രം 'ഹിറ്റ്: ദ ഫസ്റ്റ് കേസ്' തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Nov 20, 2021, 03:42 PM IST
Hit: the first case|രാജ്‍കുമാര്‍ റാവു ചിത്രം 'ഹിറ്റ്: ദ ഫസ്റ്റ് കേസ്' തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Synopsis

രാജ്‍കുമാര്‍ റാവു ചിത്രം 'ഹിറ്റ്: ദ ഫസ്റ്റ് കേസ്' റിലീസ് പ്രഖ്യാപിച്ചു.

രാജ്‍കുമാര്‍ റാവു (Rajkumar Rao) ചിത്രങ്ങളെല്ലാം ഒന്നിനൊന്നു വേറിട്ടതായിരിക്കും. രാജ്‍കുമാര്‍ റാവു അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിനു കാരണവും അതുതന്നെ. രാജ്‍കുമാര്‍ റാവു  ചിത്രങ്ങള്‍ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടാറുണ്ട് . ഇപോഴിതാ രാജ്‍കുമാര്‍ റാവു ചിത്രം ഹിറ്റ്: ദ ഫസ്റ്റ് കേസിന്റെ (Hit: The first case) റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹിറ്റ്: ദ ഫസ്റ്റ് കേസ് അടുത്ത വര്‍ഷം മെയ് 20ന് ആണ് റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് രാജ്‍കുമാര്‍ റാവു അറിയിക്കുന്നു. എസ് മണികണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശൈലേഷ് കൊലനുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 

രാധിക ജോഷി, ഭൂഷൻ കുമാര്‍, ദില്‍ രാജു, കുല്‍ദീപ് റാത്തോര്‍ എന്നിവരാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ് നിര്‍മിക്കുന്നത്. വിക്രം റാവു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. രാജ്‍കുമാര്‍ റാവുവിന്റെ കഥാപാത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. ഹിറ്റ്: ദ ഫസ്റ്റ് കേസിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. 

സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവുവിന്റെ നായികയായി എത്തുന്നത്. ഹം ദൊ ഹമാരെ ദൊയെന്ന ചിത്രമാണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അഭിഷേക് ജെയ്‍നാണ് ചിത്രം സംവിധാനം ചെയ്‍തത്.  കൃതി സനോണാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'