എനിക്കും ലാലിനും ശങ്കറിനും പുതുജീവിതം ലഭിച്ചിട്ട് 40വർഷം; മഞ്ഞിൽ​ വിരിഞ്ഞ​ പൂക്കളിന്റെ ഓർമയിൽ പൂർണിമ ഭാഗ്യരാജ്

Web Desk   | Asianet News
Published : Dec 25, 2020, 05:27 PM IST
എനിക്കും ലാലിനും ശങ്കറിനും പുതുജീവിതം ലഭിച്ചിട്ട് 40വർഷം; മഞ്ഞിൽ​ വിരിഞ്ഞ​ പൂക്കളിന്റെ ഓർമയിൽ പൂർണിമ ഭാഗ്യരാജ്

Synopsis

തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യം അഭിനയിച്ചതെങ്കിലും മോഹൻലാലിന്റെ പുറത്തിറങ്ങിയ ആദ്യചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു. 

രു ക്രിസ്മസ് ദിനത്തിലാണ് മലയാള സിനിമയിലേക്ക് മൂന്ന് ചെറുപ്പക്കാരുടെ കടന്നുവരവ്. മലയാളികളുടെ പ്രിയ താരങ്ങളായ മോഹൻലാലും പൂർണിമ ഭാഗ്യരാജും ശങ്കറും ആയിരുന്നു ആ താരങ്ങൾ. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ​ വിരിഞ്ഞ​ പൂക്കൾ ആയിരുന്നു ചിത്രം. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി നാല്പത് വർഷം പിന്നിടുമ്പോൾ പഴയകാല ഓർമകൾ പങ്കുവയ്ക്കുകയാണ് പൂർണിമ. 

"മഞ്ഞിൽ​ വിരിഞ്ഞ​ പൂക്കൾ എന്ന മനോഹര ചിത്രത്തിലൂടെ എനിക്കും ലാലിനും ശങ്കറിനും പുതുജീവിതം ലഭിച്ചിട്ട് 40വർഷം"എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ കുറിച്ചത്. ഒപ്പം എല്ലാവർക്കും താരം ക്രിസ്മസ് ആശംസകളും നേർന്നു.

1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യം അഭിനയിച്ചതെങ്കിലും മോഹൻലാലിന്റെ പുറത്തിറങ്ങിയ ആദ്യചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു. പുതുമുഖം തന്നെയായിരുന്ന ശങ്കർ നായകനായഭിനയിച്ച ഈ ചിത്രത്തിൽ പ്രതിനായകവേഷമാണ്‌ മോഹൻലാൽ ചെയ്തത്. പൂർണിമ ആയിരുന്നു നായിക. 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു