ഒന്നര വര്‍ഷത്തിന് ശേഷം ഒടിടിയിലേക്ക്; 'പ്രാവ്' സ്ട്രീമിംഗ് പ്രഖ്യാപിച്ചു

Published : Feb 25, 2025, 01:44 PM IST
ഒന്നര വര്‍ഷത്തിന് ശേഷം ഒടിടിയിലേക്ക്; 'പ്രാവ്' സ്ട്രീമിംഗ് പ്രഖ്യാപിച്ചു

Synopsis

നവാസ് അലി സംവിധാനം ചെയ്ത ചിത്രം

ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. നവാസ് അലി സംവിധാനം ചെയ്ത പ്രാവ് എന്ന ചിത്രമാണ് അത്. 2023 സെപ്റ്റംബറില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒന്നര വര്‍ഷത്തിനിപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടയാണ് ചിത്രം എത്തുക. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആദർശ് രാജയും യാമി സോനയുമാണ്. അമിത് ചക്കാലയ്ക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, അജയൻ തകഴി, ജംഷീന ജമാൽ, നിഷ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സി ഇ റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം ആന്റണി ജോ, ഗാനരചന ബി കെ ഹരിനാരായണൻ, സംഗീതം ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈനർ അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജയൻ പൂങ്കുളം, എഡിറ്റിംഗ് ജോവിൻ ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി കെ ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്, സ്റ്റിൽസ് ഫസ ഉൾ ഹഖ്, ഡിസൈൻസ് പനാഷേ. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിച്ചത്. പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : ജസ്റ്റിന്‍ വര്‍​ഗീസിന്‍റെ സം​ഗീതം; 'ദാവീദ്' വീഡിയോ സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍