പ്രഭാസ്- ദീപിക പദുക്കോണ്‍ ചിത്രം, പ്രതിഫലം ചര്‍ച്ചയാക്കി ആരാധകര്‍

Web Desk   | Asianet News
Published : Aug 08, 2020, 08:58 PM IST
പ്രഭാസ്- ദീപിക പദുക്കോണ്‍  ചിത്രം, പ്രതിഫലം ചര്‍ച്ചയാക്കി ആരാധകര്‍

Synopsis

നാഗ് അശ്വിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന് പ്രഭാസിന് ലഭിക്കുന്ന പ്രതിഫലമാണ് ആരാധകര്‍  ചര്‍ച്ചയാക്കുന്നത്.

ബാഹുബലി എന്ന ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. ഇപ്പോള്‍ പുതിയ ഒരു സിനിമയില്‍ പ്രഭാസിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രഭാസ് ആണ് നായകൻ. ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും ഇത്. ഇതിലെ പ്രതിഫലമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. 70 കോടി രൂപ പ്രഭാസിന് ചിത്രത്തിനായി പ്രതിഫലം ലഭിക്കുമെന്നാണ് തെലുങ്ക് സിനിമ മാധ്യമങ്ങളിലെ വാര്‍ത്ത. വലിയ ക്യാൻവാസിലാണ് ചിത്രം എടുക്കുന്നത്. ചിത്രത്തിലെ നായികയായ ദീപികയ്‍ക്ക് 18 കോടി രൂപയാണ് പ്രതിഫലം ലഭിക്കുകയെന്നും വാര്‍ത്തകളുണ്ട്.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്