കല്‍ക്കി വമ്പൻ ഹിറ്റ്, അടുത്ത ചിത്രത്തില്‍ ഇരട്ട ലുക്കില്‍ നടൻ പ്രഭാസ്

Published : Jul 03, 2024, 01:28 PM IST
കല്‍ക്കി വമ്പൻ ഹിറ്റ്, അടുത്ത ചിത്രത്തില്‍ ഇരട്ട ലുക്കില്‍ നടൻ പ്രഭാസ്

Synopsis

ഇനി പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.

കല്‍ക്കി 2898 എഡി എന്ന സിനിമയുടെ വിജയത്തിളത്തിലാണ് നിലവില്‍ നടൻ പ്രഭാസ്. സീതാ രാമത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ഹനു രാഘവപുഡിയുടെ പുതിയ ഒരു ചിത്രത്തിലും പ്രഭാസ് നായകനാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇനിയും പേരിട്ടില്ലാത്ത ആ പ്രഭാസ് ചിത്രത്തിന്റെ അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്. രണ്ട് ലുക്കിലായിരിക്കും പ്രഭാസ് ആ ചിത്രത്തില്‍ വേഷമിടുകയെന്നാണ് റിപ്പോര്‍ട്ട്.

ആക്ഷനും പ്രണയത്തിനും പ്രാധാന്യം നല്‍കിയിട്ടാകും ചിത്രം ഒരുക്കുക. യുവാവായിട്ടുള്ള ലുക്കിലായിരിക്കും പ്രഭാസ് റൊമാന്റിക് ഭാഗത്തിലുണ്ടാകുക. ഒരു പരുക്കൻ ലുക്കിലും പിന്നീടുള്ള ഭാഗത്തില്‍ പ്രഭാസ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. വിശാല്‍ ചന്ദ്രശേഖറാണ് പ്രഭാസ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുക.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നായികയായി ദീപിക പദുക്കോണ്‍ എത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും കമല്‍ഹാസനുമുണ്ടായപ്പോള്‍ 600 കോടി രൂപയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ അടുത്ത 1000 കോടി ചിത്രമായിരിക്കും കല്‍ക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. 

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Read More: ഉണ്ണി മുകുന്ദന്റെ ഗരുഡൻ നേടിയത്?, ഒടിടിയിലും പ്രദര്‍ശനത്തിനെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ