കല്‍ക്കി റിലീസിന് മുന്നേ നേടിയത് കോടികള്‍, ആവേശത്തിരയിലേറ്റാൻ വീണ്ടും നടൻ പ്രഭാസ്

Published : Apr 01, 2024, 11:11 AM IST
കല്‍ക്കി റിലീസിന് മുന്നേ നേടിയത് കോടികള്‍, ആവേശത്തിരയിലേറ്റാൻ വീണ്ടും നടൻ പ്രഭാസ്

Synopsis

ചര്‍ച്ചയായി കല്‍ക്കി 2898 എഡിയും.

രാജ്യമൊട്ടാകെ ആരാധകരുടെ ഒരു തെന്നിന്ത്യൻ താരമാണ് പ്രഭാസ്. ബാഹുബലിയുടെ വിജയത്തോടെ പാൻ ഇന്ത്യൻ താരമായി മാറിയ നടൻ. പ്രഭാസ് നായകനായി വേഷമിടുന്ന ഓരോ ചിത്രവും ആരാധകര്‍ കാത്തിരിക്കുന്നതാണ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയുടെ അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്.

കല്‍ക്കി 2898 എഡിയുടെ തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയി എന്നാണ് റിപ്പോര്‍ട്ട്. തിയറ്റര്‍ റൈറ്റ്‍സിന് ഹിന്ദിയിലേതിന് 110 കോടി രൂപയാണ് ലഭിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. മെയ് ഒമ്പതിനാണ് റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. 

കല്‍ക്കി 2898 എഡിയുടെ കഥ സംവിധായകൻ നാഗ് അശ്വിൻ സൂചിപ്പിച്ചതും പ്രഭാസിന്റെ ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

സി അശ്വനി ദത്ത് നിര്‍മിക്കുന്ന സിനിമ എപിക് സയൻസ് ഫിക്ഷനായിട്ടാണ് എത്തുക. സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.

Read More: ഞായറാഴ്‍ച പൃഥ്വിരാജിന്റെ ആടുജീവിതം നേടിയത്, കളക്ഷൻ കണക്കുകള്‍ കേട്ട് ഞെട്ടി മോളിവുഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ