പൃഥ്വിരാജും പ്രഭാസും കൊമ്പുകോർക്കുമോ ? 'സലാർ' വമ്പൻ അപ്ഡേറ്റ് ഏറ്റെടുത്ത് ആരാധകർ

Published : Jul 05, 2023, 11:39 AM IST
പൃഥ്വിരാജും പ്രഭാസും കൊമ്പുകോർക്കുമോ ? 'സലാർ' വമ്പൻ അപ്ഡേറ്റ് ഏറ്റെടുത്ത് ആരാധകർ

Synopsis

കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ഈ ചിത്രത്തിന് ശേഷം താരമൂല്യം ഏറിയെങ്കിലും ശേഷം ഇറങ്ങിയ ഒരു സിനിമയ്ക്കും വിജയിക്കാൻ സാധിച്ചിട്ടില്ല. സുജീത് സംവിധാനം ചെയ്ത സാഹോയും രാധാ കൃഷ്ണ കുമാര്‍ ഒരുക്കിയ രാധേ ശ്യാമും ഓം റൗത്തിന്റെ ആദിപുരുഷും ആണ് ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റേതായി സ്ക്രീനിൽ എത്തിയ സിനിമകൾ. എന്നാൽ ഇവയ്ക്കെല്ലാം നേട്ടം കൊയ്യാനായിരുന്നില്ല. എന്നാൽ വരാനിരിക്കുന്ന പ്രഭാസ് ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. അതിൽ പ്രധാന ചിത്രമാണ് 'സലാർ'.  

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലാണ് സലാർ സംവിധാനം ചെയ്യുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ നാളെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജൂലൈ 6ന് രാവിലെ 5.12ന് ടീസർ റിലീസ് ചെയ്യും.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടനും ടീസർ അപ്ഡേറ്റ് പങ്കുവച്ചിട്ടുണ്ട്. ഇതിന് താഴെ ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായാണോ നായകനായാണോ എത്തുന്നതെന്നാണ് പലരും കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്.

കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്‍റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 28ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

'നിങ്ങൾ ഫ്രണ്ട്സ് ആണെങ്കിലും 25, 50 തവണ അവർ കല്യാണം കഴിപ്പിക്കും'; സാ​ഗറിനോടും സെറീനയോടും സുചിത്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മക്കളേ എന്ന ഒറ്റ വിളി, സൂപ്പര്‍സ്റ്റാറിന്‍റെ വീട്ടിലേക്ക് എത്തിയതിന്‍റെ പരിഭ്രമമൊക്കെ പോയി'; മോഹന്‍ലാലിന്‍റെ അമ്മയെ അനുസ്‍മരിച്ച് അനൂപ് മേനോന്‍
'ഹൃദയഭാരം തോന്നുന്നു'; മോഹന്‍ലാലിന്‍റെ അമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടി