വീണ്ടും കളര്‍ഫുള്‍ മാസ് മസാലയുമായി പ്രഭാസ്: പുതിയ പ്രഖ്യാപനം ഇങ്ങനെ.!

Published : Dec 30, 2023, 08:06 AM IST
വീണ്ടും കളര്‍ഫുള്‍ മാസ് മസാലയുമായി പ്രഭാസ്: പുതിയ പ്രഖ്യാപനം ഇങ്ങനെ.!

Synopsis

 പ്രഭാസിന്‍റെ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പൊങ്കലിന് പുറത്തുവിടും എന്നാണ് പുതിയ അപ്ഡേറ്റ്.

ഹൈദരാബാദ്: പ്രഭാസിന്റെ സാലർ പാര്‍ട്ട് 1: സീസ്ഫയര്‍ വലിയ തിരിച്ചുവരവാണ് ബോക്സോഫീസില് ബാഹുബലി താരത്തിന് നല്‍കുന്നത്. ചിത്രം ബോക്‌സ് ഓഫീസിൽ 500 കോടി കടന്നതിന് പിന്നാലെ അടുത്ത പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. സംവിധായകൻ മാരുതിയുമായി ഈ ചിത്രം ഒരുക്കുന്നത്. രാജ ഡീലക്‌സ് എന്നായിരിക്കും ചിത്രത്തിന്‍റെ പേര് എന്നാണ് വിവരം. പ്രഭാസിന്‍റെ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പൊങ്കലിന് പുറത്തുവിടും എന്നാണ് പുതിയ അപ്ഡേറ്റ്.

സംവിധായകൻ മാരുതി തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. “ഈ നിമിഷത്തിനായി വളരെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. റിബൽ സ്റ്റാർ  പ്രഭാസിനെ ഒരു പുതിയ അവതാരം വരുന്നു. പൊങ്കലിന് അത് കാണാം" എക്സ് പോസ്റ്റില്‍ മാരുതി പറഞ്ഞു. 

പ്രശാന്ത് നീൽ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി വർണ്ണാഭമായ ഒരു ലുക്കില്‍ ആയിരിക്കും പ്രഭാസ് പുതിയ ചിത്രത്തില്‍ എന്നാണ് അപ്ഡേറ്റില്‍ നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകന്‍ മാരുതിയാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

പക്കാ കൊമേഴ്‌സ്യൽ, പ്രേമ കഥാ ചിത്രം, ഭലേ ഭലേ മഗഡിവോയ് തുടങ്ങിയ ഹിറ്റുകൾ  സൃഷ്ടിച്ച സംവിധായകനാണ് മാരുതി.ഒരു മാസ് മസാല ചിത്രമായിരിക്കും പ്രഭാസിനെ വച്ച് മാരുതി ഒരുക്കുക എന്നാണ് സൂചന. 

അതേസമയം, നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി എഡി 2898 എന്ന ചിത്രത്തിലാണ് ഇപ്പോള്‍ പ്രഭാസ് പ്രവർത്തിക്കുന്നുണ്ട്. സയൻസ് ഫിക്ഷൻ ചിത്രമായ ഇതില്‍ ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരുൾപ്പെടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രതിഭകള്‍ ഒന്നിക്കുന്നുണ്ട്. 

സി അശ്വനി ദത്താണ് നിര്‍മാണം. ചിത്രം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക. 

രാം ഗോപാൽ വർമ്മയുടെ വ്യൂഹം സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കി ഹൈക്കോടതി; റിലീസ് നടന്നില്ല.!

ക്രിസ്മസ് ദേവയും വരദയും കൊണ്ടോയി ! വൺ മാൻ ആർമിയായി 'സലാർ', ഇതുവരെ നേടിയത്


 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു