നേരത്തെ തന്നെ രാംഗോപാൽ വർമ്മയുടെ ആന്ധ്രപ്രദേശ് രാഷ്ട്രീയം പറയുന്ന തെലുങ്ക് ചിത്രമായ 'വ്യൂഹം'  സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷ് രംഗത്ത് എത്തിയിരുന്നു.

ഹൈദരാബാദ്: സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ചിത്രമായ വ്യുഹത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് തെലങ്കാന ഹൈക്കോടതി വ്യാഴാഴ്ച രാത്രി വൈകി പുറപ്പെടുവിച്ച വിധിയിൽ സസ്‌പെൻഡ് ചെയ്തു.
മൂന്നാഴ്ചത്തേക്കാണ് സസ്പെൻഷൻ. സെൻസർ സർട്ടിഫിക്കറ്റ് ഹൈക്കോടതി റദ്ദാക്കിയതോടെ വെള്ളിയാഴ്ച നിശ്ചയിച്ച പ്രകാരം ചിത്രം തിയേറ്ററുകളിൽ റിലീസ് നടന്നില്ല.

നേരത്തെ തന്നെ രാംഗോപാൽ വർമ്മയുടെ ആന്ധ്രപ്രദേശ് രാഷ്ട്രീയം പറയുന്ന തെലുങ്ക് ചിത്രമായ 'വ്യൂഹം' സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ തെലങ്കാന ഹൈക്കോടതിയില്‍ ടിഡിപി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്‍റെ മകന്‍ കൂടിയായ നര ലോകേഷ് ഹർജി നൽകിയിരുന്നു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്. 

ചിത്രത്തിന് നല്‍കിയ സെന്‍സര്‍ സർട്ടിഫിക്കറ്റിന്‍റെ സാധുത ചോദ്യം ചെയ്ത് തെലുങ്കുദേശം പാർട്ടി ജനറൽ സെക്രട്ടറി നാരാ ലോകേഷ് സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് നന്ദ ഇടക്കാല ഉത്തരവ് ഇറക്കിയത്. 

തന്റെ പാർട്ടിയെയും അതിന്റെ നേതാക്കളെയും തരംതാഴ്ത്താനും അപകീർത്തിപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വ്യൂഹത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവും ശ്രമിക്കുന്നുവെന്നും, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ജീവിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കാനും പാർട്ടിയുടെ സൽപ്പേരിനെ കളങ്കപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ് സിനിമ എന്നും നര ലോകേഷ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 

അതേ സമയം 2024 തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ആന്ധ്ര മുഖ്യമന്ത്രി ജഗന്‍റെ പ്രചരണത്തിന്‍റെ ഭാഗമാണ് വ്യൂഹം എന്ന ചിത്രം എന്നാണ് ഉയരുന്ന ആരോപണം. നേരത്തെ തന്നെ ജഗനുമായി അടുത്ത വ്യക്തിയാണ് രാം ഗോപാല്‍ വര്‍മ്മ. 

ആന്ധ്രയിലെ പ്രധാന പ്രതിപക്ഷ കക്ഷി ടിഡിപിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയാണ് രാം ഗോപാല്‍ വര്‍മ്മ. 2019 ല്‍ ടിഡിപി സ്ഥാപക നേതാവും സൂപ്പര്‍ താരവുമായി എന്‍ടിആറും ലക്ഷ്മി പാര്‍വ്വതിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് 'ലക്ഷ്മിയുടെ എന്‍ടിആര്‍' എന്ന പടം രാം ഗോപാല്‍ വര്‍മ്മ പിടിച്ചിരുന്നു. 

ഭാര്യ നാല് കാര്യങ്ങളില്‍ പ്രഗത്ഭയെന്ന് സ്റ്റെബിൻ; ചേച്ചിയോട് ഇത്രക്ക് വേണ്ടായിരുന്നെന്ന് ആരാധകര്‍.!

രാം ഗോപാല്‍ വര്‍മ്മയുടെ തലയ്ക്ക് ലൈവ് ചര്‍ച്ചയില്‍ 1 കോടി പ്രഖ്യാപിച്ച് ടിഡിപി നേതാവ്; വിവാദം