Radhe Shyam Song : ഇത് 'വിക്രമാദിത്യ'യുടെയും 'പ്രേരണ'യുടെയും പ്രണയം, 'രാധേ ശ്യാം' ഗാനം

Web Desk   | Asianet News
Published : Feb 25, 2022, 12:27 PM IST
Radhe Shyam Song : ഇത് 'വിക്രമാദിത്യ'യുടെയും 'പ്രേരണ'യുടെയും പ്രണയം,  'രാധേ ശ്യാം' ഗാനം

Synopsis

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം 'രാധേ ശ്യാമി'ലെ ഗാനം പുറത്തുവിട്ടു.

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം രാധേ ശ്യാമിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് 'രാധേ ശ്യാം'. കൊവിഡ് കാരണമായിരുന്നു പ്രഭാസ് ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവയ്‍ക്കേണ്ടി വന്നത്.  മാര്‍ച്ച് 11ന്  റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ പുതിയൊരു ഗാനത്തിന്റെ വീഡിയോ (Radhe Shyam Song) പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

പ്രഭാസും പൂജ ഹെഗ്‍ഡെയും ചിത്രത്തിന്റെ പുതിയ ഗാനത്തിലും നിറഞ്ഞുനില്‍ക്കുന്നു. ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.  'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ എത്തുന്നത്. മഴയത്തുള്ള ഒരു പ്രണയഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളാണ് പ്രഭാസ് ചിത്രത്തിലെ ഗാനരംഗത്തിന്റെ പ്രത്യേകത. ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തിയറ്ററുകളില്‍ തന്നെയാണ് പ്രഭാസ് ചിത്രം രാധേ ശ്യാം റിലീസ് ചെയ്യുക.

ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറിലാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം:  വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.


Read More : പ്രഭാസ് നായകനാകുന്ന ചിത്രം 'രാധേ ശ്യാം', 'സ്വപ്‍നദൂരമേ' ഗാനം പുറത്തുവിട്ടു

പ്രഭാസിനെ നായകനാക്കി 'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രവും വരാനുണ്ട്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പ്രഭാസ് നായകനാകുന്ന 'സലാർ'. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക. 'സലാര്‍' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് അഭിനയിക്കുന്നത്. 'ആദ്യ' എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ശ്രുതി ഹാസൻ. പ്രശാന്ത് നീല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അഭികെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറി'ന്‍റെയും നിര്‍മ്മാണം. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. 

'സലാറി'നൊപ്പം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയാണ് പ്രഭാസ്. നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം 'ആദിപുരുഷ്' എന്നിവയാണ് 'സലാര്‍' കൂടാതെ പ്രഭാസിന്‍റേതായി വരാനിരിക്കുന്ന പ്രോജക്ടുകള്‍. 

'അര്‍ജുന്‍ റെഡ്ഡി'യും അതിന്‍റെ ബോളിവുഡ് റീമേക്ക് ആയിരുന്ന 'കബീര്‍ സിംഗും' സംവിധാനം ചെയ്‍ത സന്ദീപ് റെഡ്ഡി വാങ്കയുടെ പുതിയ ചിത്രത്തിലും നായകൻ പ്രഭാസാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'സ്‍പിരിറ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. ടി സിരീസും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍