Radhe Shyam : പ്രഭാസിന്റെ 'രാധേ ശ്യാം' ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സില്‍ സ്‍ട്രീമിംഗ് തുടങ്ങി

Published : May 04, 2022, 06:11 PM IST
Radhe Shyam : പ്രഭാസിന്റെ 'രാധേ ശ്യാം' ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സില്‍ സ്‍ട്രീമിംഗ് തുടങ്ങി

Synopsis

പ്രഭാസ് നായകനായ പുതിയ ചിത്രമായ 'രാധേ ശ്യാമി'ന്റെ ഹിന്ദി പതിപ്പും സ്‍ട്രീമിംഗ് തുടങ്ങി (Radhe Shyam).


പ്രഭാസ് നായകനായി ഏറ്റവും ഒടുവില്‍ എത്തിയത് 'രാധേ ശ്യാമാ'ണ്.  പാൻ ഇന്ത്യൻ താരമായതിനാല്‍ തന്നെ ഇന്ത്യയൊട്ടാകെ പ്രഭാസിന്റെ 'രാധേ ശ്യാമി'നെ ശ്രദ്ധിച്ചിരുന്നു. അത്തരം റിലീസ് തന്നെയാണ് ചിത്രത്തിന് ലഭിച്ചതും. 'രാധേ ശ്യാം' ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സ്‍ട്രീമിംഗിനെ കുറിച്ചാണ് പുതിയ വാര്‍ത്ത (Radhe Shyam).

മാര്‍ച്ച് 11ന് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. രാധാ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ്  ചിത്രം. പൂജ ഹെഗ്‍ഡെ ആയിരുന്നു ചിത്രത്തില്‍ നായിക. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകള്‍ ആമസോണ്‍ പ്രൈം വീഡിയോയിലായിരുന്നു ഏപ്രില്‍ ഒന്ന് മുതല്‍ സ്‍ട്രീം ചെയ്‍തത്. ഇന്ന് ഇപ്പോള്‍ പ്രഭാസ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സ്‍ട്രീമിംഗ് നെറ്റ്‍ഫ്ലിക്സിലും സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്. ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് രാധേ ശ്യാമില്‍ അവതരിപ്പിച്ചത്.  'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ എത്തിയത്.

ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറിലാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം:  വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.

Read More :  'കെജിഎഫ് ചാപ്റ്റര്‍ രണ്ടി'ന്റെ ഒടിടി റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്‍ക്ക്

യാഷ് നായകനായ പുതിയ ചിത്രം 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' ജൈത്രയാത്ര തുടരുകയാണ്. കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി 'കെജിഎഫ് 2'  പ്രദർശനം തുടരുകയാണ്. 1000 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കി റെക്കോര്‍ഡിട്ടിരുന്നു 'കെജിഎഫ് 2'. ഇപ്പോഴിതാ ഒടിടി റൈറ്റ്‍സിലും ചിത്രത്തിന് മികച്ച തുകയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് (KGF 2).

ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് 320 കോടി രൂപയ്‍ക്കാണ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.  ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം വൈകാതെ സ്‍ട്രീമിംഗ് തുടങ്ങും. 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' ചിത്രം മെയ് 27 മുതല്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. രാജമൗലി സംവിധാനം ചെയ്‍ത ചിത്രം 'ആര്‍ആര്‍ആര്‍' ആണ് 'കെജിഎഫി2'ന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍  ഹൈപ്പ് സൃഷ്‍ടിച്ചത്.

വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ് 2' ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ. പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍. ഛായാഗ്രഹണം ഭുവന്‍ ഗൗഡയാണ്. ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്‍ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.

'കെജിഎഫ് ചാപ്റ്റര്‍ 2' ഐമാക്സ് ഫോര്‍മാറ്റിലും റിലീസ് ചെയ്‍തിരുന്നു. ഒരു കന്നഡ ചിത്രത്തിന്‍റെ ആദ്യ ഐമാക്സ് റിലീസ് ആയിരുന്നു ഇത്. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പേ ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തി എന്നതും പ്രത്യേകതയാണ്.  ഏപ്രില്‍13ന് ആയിരുന്നു ചിത്രത്തിന്റെ  ഐമാക്സ് റിലീസ്.

കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്‍ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ