പ്രഭാസ് ചിത്രം സ്പിരിറ്റിന് പുതിയ അപ്ഡേറ്റ്; 'ആനിമല്‍' സംവിധായകന്‍റെ കയ്യിലുള്ള പടത്തിന്‍റെ കഥയിതോ?

Published : Jan 31, 2025, 05:59 PM IST
പ്രഭാസ് ചിത്രം സ്പിരിറ്റിന് പുതിയ അപ്ഡേറ്റ്; 'ആനിമല്‍' സംവിധായകന്‍റെ കയ്യിലുള്ള പടത്തിന്‍റെ കഥയിതോ?

Synopsis

സന്ദീപ് റെഡ്ഡി വംഗയും പ്രഭാസും ഒന്നിക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്

ഹൈദരാബാദ്: സന്ദീപ് റെഡ്ഡി വംഗയും പ്രഭാസും ഒന്നിക്കുന്ന സ്പിരിറ്റിന്‍റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ആക്ഷൻ പായ്ക്ക്ഡായ ഈ പൊലീസ് ത്രില്ലര്‍ 2025 മെയ് മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് വിവരം. പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനകം തന്നെ പൂർണ്ണമായി പുരോഗമിക്കുകയാണ് എന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 2026 ആദ്യമായിരിക്കും ചിത്രത്തിന്‍റെ റിലീസ് എന്നാണ് സൂചന. 

2025 മെയ് മുതൽ സ്പിരിറ്റിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാൻ പ്രഭാസ് ഒരുങ്ങുകയാണ്. “സന്ദീപ് റെഡ്ഡി വംഗ സ്പിരിറ്റിന്‍റെ രചനഘട്ടം പൂര്‍ണ്ണമാക്കിയിട്ടുണ്ട്.  2025 വേനൽക്കാലത്ത് ചിത്രം ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി. പ്രഭാസിന്‍റെ കരിയറിലെ വലിയ വാണിജ്യ സിനിമകളില്‍ ഒന്നായിരിക്കും ഇത്. ക്യാറ്റ് ആന്‍റ് മൗസ് രീതിയിലുള്ള കഥ പറയുന്ന പൊലീസ് പാശ്ചത്തലത്തിലുള്ള സിനിമയായിരിക്കും ഇത് ” ചിത്രവുമായി അടുത്ത ഉറവിടം പിങ്ക്വില്ലയോട് വെളിപ്പെടുത്തി.

ഇപ്പോഴുള്ള രൂപത്തില്‍ നിന്നും മെലിഞ്ഞ രൂപത്തിലായിരിക്കും പ്രഭാസ് എന്നും അതിനായി താരം വര്‍ക്ക് ഔട്ട് ആരംഭിച്ചതായും ഈ വൃത്തം സ്ഥിരീകരിച്ചു. 2025 മെയ് മാസം മുതല്‍ വലിയ കോള്‍ ഷീറ്റാണ് സ്പിരിറ്റ് നിര്‍മ്മാതാക്കളായ ടി സീരിസിന് പ്രഭാസ് നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. മുന്‍പ് ടിസീരിസ് നിര്‍മ്മിച്ച ആദിപുരുഷ് എന്ന ചിത്രത്തില്‍ പ്രഭാസ് അഭിനയിച്ചിരുന്നു.

സ്പിരിറ്റ് ഷൂട്ടിംഗ്  ഹൈദരാബാദിലാണ് ആരംഭിക്കുകയെന്നും. എന്നാൽ ഇന്ത്യയിലും വിദേശത്തും മറ്റ് ഒന്നിലധികം ഷെഡ്യൂളുകൾ ചിത്രത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സ്പിരിറ്റിന് മുന്‍പായി ഈ വര്‍ഷം പ്രഭാസിന്‍റെതായി രാജസാഹിബ് എന്ന ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം.

മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൊറര്‍ കോമഡി ആക്ഷന്‍ ചിത്രമാണ് എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് അടക്കം അപ്ഡേറ്റുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സലാര്‍ 2, കല്‍ക്കി 2 അടക്കം വന്‍ ചിത്രങ്ങള്‍ പ്രഭാസിന്‍റെതായി വരാനുണ്ട്. 

പുഷ്പ 2 ഒടുവില്‍ ഒടിടിയില്‍, വന്‍ സര്‍പ്രൈസ്: അവസാനം നേടിയ കളക്ഷന്‍ വിവരം പുറത്ത്!

എന്‍റെ സിനിമ യൂട്യൂബില്‍‍ റിലീസ് ചെയ്താലും സന്തോഷം, കാരണം വിശദീകരിച്ച് ആമീര്‍ ഖാന്‍റെ മകന്‍ ജുനൈദ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടി അല്ലാതെ മറ്റൊരാൾക്കും കോരപാപ്പനായി അഭിനയിക്കാൻ പറ്റില്ല'; ചർച്ചയായി ടി.ഡി രാമകൃഷ്ണന്റെ വാക്കുകൾ
'അശ്ലീല ദൃശ്യങ്ങള്‍'; 'ടോക്സിക്' ടീസറിനെതിരെ വനിതാ കമ്മീഷനിൽ പരാതി, പിൻവലിക്കണമെന്ന് ആവശ്യം