അജിത്തിനെയും ഞെട്ടിച്ച യുവതാരം, ചിത്രം ഒടിടിയില്‍, വൻ പ്രതികരണങ്ങള്‍

Published : Mar 21, 2025, 10:57 AM ISTUpdated : Mar 21, 2025, 11:15 AM IST
അജിത്തിനെയും ഞെട്ടിച്ച യുവതാരം, ചിത്രം ഒടിടിയില്‍, വൻ പ്രതികരണങ്ങള്‍

Synopsis

തമിഴത്തെ സൂപ്പര്‍ഹിറ്റ് ചിത്രം ഒടുവില്‍ ഒടിടിയില്‍ എത്തി.

പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. ഒടിടിയിലേക്കും നെറ്റ്ഫ്ലിക്സിലൂടെ ഡ്രാഗണ്‍ എത്തിയിരിക്കുകയാണ്. 2025ല്‍ ഏറ്റവും ഉയര്‍ന്ന കളക്ഷനുള്ള തമിഴ് സിനിമയുമാണ് ഡ്രാഗണ്‍. അജിത് കുമാറിന്റെ വിഡാമുയര്‍ച്ചിക്കു പോലും എത്താനാകാത്തെ  150 കോടി ക്ലബിലെത്തി ഡ്രാഗണ്‍ എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ നിന്ന് മാത്രം 114.7 കോടി രൂപ ഡ്രാഗണ്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. വമ്പൻമാരെയും അമ്പരപ്പിച്ചായിരുന്നു പ്രദീപ് രംഗനാഥൻ ചിത്രത്തിന്റെ മുന്നേറ്റം. ഡ്രാഗണ്‍ ബ്ലോക്ബസ്റ്ററായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു തമിഴ് താരം ചിമ്പു. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയായി ഉള്ളത്.

ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്‍ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‍കിൻ  കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം.

തമിഴില്‍ അനുപമ പരമേശ്വരന്റേതായി മുമ്പെത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ വേഷമിട്ടപ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കീര്‍ത്തി സുരേഷ്, സമുദ്രക്കനി, ഉദയ മഹഷ്, സുജാത, ലല്ലു, യുവിന, പാര്‍ഥവി, പ്രിയദര്‍ശനിനി രാജ്‍കുമാര്‍, അജയ്, ഇന്ദുമതി മണികണ്ഠൻ, ചാന്ദ്നി തമിഴരശൻ, എന്നിവരും ഉണ്ടായിരുന്നു. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്‍തിരിക്കുന്നു.

Read More: സംഭവിക്കുന്നത് അത്ഭുതം, എമ്പുരാൻ ബുക്കിംഗ് തുടങ്ങിയുടൻ ടിക്കറ്റുകള്‍ ചൂടപ്പംപോലെ വിറ്റഴിയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നായകൻ ശിവകാർത്തികേയൻ, നിർമാണം കമൽഹാസൻ; 'സിയോൺ' ഫസ്റ്റ് ലുക്ക്
മലയാള സിനിമയിലെ പുതിയ മാതൃക; ഞങ്ങളുടെ അധ്വാനത്തിന് നൽകിയ ബഹുമാനത്തിന് നന്ദി: ഷാജി നടുവിൽ