റിലീസിന് മുന്നേ 25 കോടി, പ്രദീപ് രംഗനാഥൻ ചിത്രം ബോക്സ് ഓഫീസ് തൂക്കുമോ?

Published : Jul 05, 2025, 09:56 AM IST
Pradeep Ranganathan

Synopsis

മലയാളി നടി മമിതയാണ് നായികയായെത്തുന്നത്.

തമിഴകത്തെ പുത്തൻ ഒരു താരോദയമാണ് പ്രദീപ് രംഗനാഥൻ. പ്രദീപ് രംഗനാഥൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഡ്യൂഡ്. പ്രദീപ് രംഗനാഥന്റെ ഡ്യൂഡിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സ് ഏതാണ്ട് 25 കോടിക്കാണ് ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രദീപ് രംഗനാഥൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. കീര്‍ത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്യുന്നത്. നികേത് ബൊമ്മി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളി നടി മമിമ നായികയാകുമ്പോള്‍ ചിത്രത്തില്‍ ആര്‍ ശരത്‍കുമാര്‍, രോഹിണി, ഹൃദു ഹാരോണ്‍, ദ്രാവിഡ് സെല്‍വം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രദീപ് രംഗനാഥൻ നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് വൻ ഹിറ്റായി മാറിയ ഡ്രാഗണ്‍. ആഗോളതലത്തില്‍ ഡ്രാഗണ്‍ ആകെ 150 കോടി ക്ലബിലെത്തി എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് മാത്രം 114.7 കോടി രൂപ ഡ്രാഗണ്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. വമ്പൻമാരെയും അമ്പരപ്പിച്ചായിരുന്നു പ്രദീപ് രംഗനാഥൻ ചിത്രത്തിന്റെ മുന്നേറ്റം. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയായി ഉള്ളത്.

ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്‍ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‍കിൻ  കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ലിയോണ്‍ ജെയിംസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ