എൻ എൻ പിള്ള, കാക്കനാടൻ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്‍ററികള്‍ക്ക് ശേഷമാണ് ബിജു നെട്ടറ ഈ പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്

പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് പി കെ ഗുരുദാസന്‍റെ ജീവിതം ഡോക്യുമെന്‍ററിയാവുന്നു. 'സമരസഖാവ് പി കെ ഗുരുദാസൻ' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെൻ്ററി സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ബിജു നെട്ടറയാണ്. എൻ എൻ പിള്ള, കാക്കനാടൻ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററികൾക്ക് ശേഷമാണ് ബിജു നെട്ടറ ഈ പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്. ​ക്യാമ്പസ് രാഷ്ട്രീയത്തിൽ നിന്ന് തുടങ്ങി, കൊല്ലത്തിന്റെ മണ്ണിൽ കശുവണ്ടി- കയർ തൊഴിലാളികളുടെ നെഞ്ചകം തൊട്ടറിഞ്ഞ് അവരുടെ ജീവൽപ്രശ്നങ്ങൾക്കായി പോരാടിയ ആ വിപ്ലവജീവിതത്തിന്റെ ചരിത്രരേഖയായിരിക്കും ഈ ഡോക്യുമെന്ററിയെന്ന് അണിയറക്കാര്‍ പറയുന്നു.

​ബാനർ നെട്ടറ മീഡിയ പ്രൊഡക്ഷൻസ്, സ്ക്രിപ്റ്റ്, സംവിധാനം ബിജു നെട്ടറ, നിർമ്മാണം പി എ സമദ് കരുനാഗപ്പള്ളി, സുധീർ മംഗലത്ത്, വിൽസൺ പെരേര, എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രൻ, പ്രോജക്ട് ചീഫ് കോ-ഓർഡിനേറ്റർ കെ സേതുമാധവൻ, കോ-പ്രൊഡ്യൂസർ ടി വി ബാലൻ, ഛായാഗ്രഹണം രാരിഷ്, ഗൗരി ബിജു, നരേഷൻ പ്രൊഫ. അലിയാർ, അസോ: ഡയറക്ടർ പതി കെ നായർ, സൗണ്ട് മിക്സിംഗ് & ഡിസൈൻ ദിനേശ് പവിത്രേശ്വരം, സിങ്ക് സൗണ്ട് മോഹൻകുമാർ (ചിത്രാഞ്ജലി), പ്രൊഡക്ഷൻ മാനേജർ ജയചന്ദ്രൻ നെടുങ്ങോലം, കമൻ്ററി റൈറ്റർ നന്ദകുമാർ കടപ്പാൾ, ലൊക്കേഷൻ മാനേജേഴ്സ് ജെ വി കുറുപ്പ്, ഗോപൻ വി എസ്, ടെക്നിക്കൽ സപ്പോർട്ട് അയ്മൻ ഡിജിറ്റൽ സ്‌റ്റുഡിയോ, തിരുവനന്തപുരം, സ്‌കെച്ചസ് സിഗ്‌നി ദേവരാജ്, മുരളിദാസൻ, ബ്രോഷർ ശ്രീരഞ്ജ് ഗ്രാഫിക്‌സ്, സ്‌റ്റിൽസ് ജിജോ എസ് പരവൂർ, ജോഷ് തംബുരു, സന്തോഷ് തട്ടാമല, പി ആർ ഒ അജയ് തുണ്ടത്തിൽ.