വിദേശത്ത് ക്ലിക്കായോ ഡ്രാഗണ്‍?, നേടിയ കളക്ഷൻ തുക കേട്ട് അമ്പരന്ന് വമ്പൻമാര്‍

Published : Mar 03, 2025, 02:12 PM IST
 വിദേശത്ത് ക്ലിക്കായോ ഡ്രാഗണ്‍?, നേടിയ കളക്ഷൻ തുക കേട്ട് അമ്പരന്ന് വമ്പൻമാര്‍

Synopsis

പ്രദീപ് രംഗനാഥന്റെ ഡ്രാഗണ്‍ 100 കോടി ക്ലബിലെത്തിയിട്ടുണ്ട്.  

പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ തന്റെ പുതിയ സിനിമയുമായി അമ്പരപ്പിക്കുകയാണ്. ആഗോളതലത്തില്‍ ഡ്രാഗണ്‍ ഇതിനകം 100 കോടി ക്ലബിലെത്തിയിരിക്കുകയാണ്.  വിദേശത്തും വൻ കുതിപ്പാണ് ഡ്രാഗണ്‍ സിനിമ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിദേശത്ത് നിന്ന് മാത്രം 21.6 കോടി രൂപ ഡ്രാഗണ്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. വമ്പൻമാരെയും അമ്പരപ്പിച്ചാണ് പ്രദീപ് രംഗനാഥൻ ചിത്രത്തിന്റെ മുന്നേറ്റം. ഡ്രാഗണ്‍ ബ്ലോക്ബസ്റ്ററായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു തമിഴ് താരം ചിമ്പു. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയായി ഉള്ളത്.

ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്‍ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‍കിൻ  കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം.

തമിഴില്‍ അനുപമ പരമേശ്വരന്റേതായി മുമ്പെത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ വേഷമിട്ടപ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കീര്‍ത്തി സുരേഷ്, സമുദ്രക്കനി, ഉദയ മഹഷ്, സുജാത, ലല്ലു, യുവിന, പാര്‍ഥവി, പ്രിയദര്‍ശനിനി രാജ്‍കുമാര്‍, അജയ്, ഇന്ദുമതി മണികണ്ഠൻ, ചാന്ദ്നി തമിഴരശൻ, എന്നിവരും ഉണ്ടായിരുന്നു. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്‍തിരിക്കുന്നു.

Read More: ആ രഹസ്യവും പുറത്ത്, ലൂസിഫറിന് ഒടിടിക്ക് കിട്ടിയതെത്ര?, പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോളിവുഡ് ടൈംസ് റിലീസ് ഡേറ്റിൽ മാറ്റം, ഒരു ദിവസം മുന്നേ എത്തുന്നു, വാലന്റൈൻ ഡേ പോസ്റ്റുമായി നസ്‍ലെൻ
ഒറ്റ ദിവസം മൂന്ന് അപ്ഡേറ്റുകളുമായി ഞെട്ടിച്ച് 'കാട്ടാളൻ'! ആദ്യ ഗാനം വാലന്‍റൈൻസ് ദിനത്തിൽ; മ്യൂസിക്, ഡിജിറ്റൽ, സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷൻ റൈറ്റ്സ് വിവരങ്ങളും പുറത്ത്