'ആകാശമായവളെ' പാടി ഹൃദയങ്ങൾ കീഴടക്കി, മിലൻ ഇനി സിനിമയിൽ പാടുമെന്ന് പ്രജേഷ് സെൻ

Published : Jul 17, 2022, 01:36 PM IST
'ആകാശമായവളെ' പാടി ഹൃദയങ്ങൾ കീഴടക്കി, മിലൻ ഇനി സിനിമയിൽ പാടുമെന്ന് പ്രജേഷ് സെൻ

Synopsis

മിലന്റെ ശബ്ദം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തിൽ മിലന് പാടാൻ അവസരം നൽകും എന്നും സംവിധായകൻ അറിയിച്ചു.

താനും ദിവസങ്ങൾക്ക് മുമ്പാണ് 'ആകാശമായവളെ' എന്ന മനോഹര​​ഗാനം പാടിയ കൊച്ചുമിടുക്കൻ മിലന്റെ വീഡിയോ പുറത്തുവന്നത്. വെള്ളം എന്ന സിനിമയിൽ ഷഹബാസ് അമൻ പാടിയ ഈ ​ഗാനം ക്ലാസ് മുറിയിൽ, സഹപാഠികളുടെ മുന്നിൽ നിന്നുമാണ് മിലൻ ആലപിച്ചത്. അധ്യാപകനായ പ്രവീൺ എം കുമാർ ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ ഈ എട്ടാം ക്ലാസുകാരന് ആശംസകളുമായി നിരവധി പേർ രം​ഗത്തെത്തി. ഇപ്പോഴിതാ ഈ കൊച്ചുമിടുക്കന് സിനിമയിൽ പാടാൻ അവസരം ഒരുക്കുകയാണ് സംവിധായകൻ പ്രജീഷ് സെൻ. 

മിലന്റെ ശബ്ദം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തിൽ മിലന് പാടാൻ അവസരം നൽകും എന്നും സംവിധായകൻ അറിയിച്ചു. കൊടകര, മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് മിലൻ. ഷഹബാസ് അമനും മിലനെ അഭിനന്ദിച്ചിരുന്നു.

പ്രജേഷ് സെന്നിന്റെ വാക്കുകൾ

ക്ലാസ് മുറിയിൽ മനോഹരമായി

പാട്ട് പാടുന്ന കുട്ടി കൂട്ടുകാരുടെ വീഡിയോ പലതും കാണാറുണ്ട്.

അത്തരത്തിൽ കണ്ണൂരിൽ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധയിൽ പെടുത്തിയത് സുഹൃത്തും മാധ്യമ പ്രവർത്തകയുമായ വിനിതയാണ്. അങ്ങനെയാണ് അന്ധതയെ അതിജീവിച്ച അനന്യക്കുട്ടിയെക്കൊണ്ട് വെള്ളത്തിലെ പുലരിയിലച്ഛൻ്റെ...

എന്ന പാട്ട് പാടിക്കുന്നത്. എല്ലാവരും നെഞ്ചേറ്റിയ ഒരു പാട്ടായിരുന്നു അത്.

കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയിൽ പാട്ട് പാടുന്ന മിലൻ എന്ന കുട്ടിയുടെ വിഡിയോ അധ്യാപകൻ പ്രവീൺ ഷെയർ ചെയ്തത് ശ്രദ്ധയിൽ പെട്ടു .

ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട് .ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതിൽ പരം സന്തോഷമെന്താണ്.

നിധീഷിന്റെ വരികളിൽ ബിജിബാൽ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തിൽ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ... മാറിയിരുന്നു.

സത്യത്തിൽ കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു.

മിലന്റെ അധ്യാപകനെയും മില നെയും വിളിച്ചു. സന്തോഷം അറിയിച്ചു.

അടുത്ത സിനിമകളിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

ഇനിയും പാടട്ടെ ആഹ്ലാദിച്ചു പഠിച്ച് വളരെട്ടെ നമ്മുടെ കുട്ടികൾ…

എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

മിലന് ആശംസകൾ.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ