'ഫാസിൽ മലയാളികൾക്ക് എന്നും പ്രതീക്ഷ'; 'മലയൻകുഞ്ഞി'ന് ആശംസയുമായി സത്യൻ അന്തിക്കാട്

By Web TeamFirst Published Jul 17, 2022, 12:19 PM IST
Highlights

കഴിഞ്ഞ ദിവസം ഫഹദിനും മലയൻകുഞ്ഞിനും ആശംസയുമായി സൂര്യയും കമൽഹാസനും എത്തിയിരുന്നു. 

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ഫഹദ് ഫാസിൽ(Fahadh Faasil)  ചിത്രമാണ് 'മലയൻകുഞ്ഞ്'(Malayankunju). നവാഗതനായ സജിമോന്‍ പ്രഭാകര്‍ (Sajimon Prabhakar) സംവിധാനം ചെയ്‍ത ചിത്രം ജൂലൈ 22ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ അവസരത്തിൽ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. 

ഫാസിൽ മലയാളികൾക്ക് എന്നും ഒരു പ്രതീക്ഷയാണ്. എന്തെങ്കിലും പുതുമയുമായേ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലേക്കെത്താറുള്ളൂ. മലയൻകുഞ്ഞ് കാണാൻ കാത്തിരിക്കുന്നതും അതുകൊണ്ടാണെന്നും സത്യൻ അന്തിക്കാട് കുറിക്കുന്നു. കഴിഞ്ഞ ദിവസം ഫഹദിനും മലയൻകുഞ്ഞിനും ആശംസയുമായി സൂര്യയും കമൽഹാസനും എത്തിയിരുന്നു. 

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ

ഫാസിൽ മലയാളികൾക്ക് എന്നും ഒരു പ്രതീക്ഷയാണ്. എന്തെങ്കിലും പുതുമയുമായേ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലേക്കെത്താറുള്ളൂ. മലയൻകുഞ്ഞ് കാണാൻ കാത്തിരിക്കുന്നതും അത് കൊണ്ടാണ്. കൂടെ, ഫഹദ് ഫാസിലെന്ന പ്രതിഭയെ ഒരിടവേളക്ക് ശേഷം ബിഗ് സ്‌ക്രീനിൽ കാണാനാകുന്നു എന്ന സന്തോഷവും. സജിമോൻ എന്ന പുതിയ സംവിധായകന് എന്റെ ആശംസകളും സ്നേഹവും. മലയൻകുഞ്ഞ് മനസ്സ് നിറക്കുന്ന ഒരു അനുഭവമായി മാറട്ടെ !

മലയൻകുഞ്ഞിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പി കെ ശ്രീകുമാര്‍. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്മാന്‍ സംഗീതം പകരുന്നു എന്നതും പ്രത്യേകതയാണ്. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സെഞ്ചുറി റിലീസ് തിയറ്ററുകളിലെത്തിക്കും.

'തോല്‍വിയൊരു ചോയിസല്ല'; ഫഹദ് ചിത്രത്തിന് ആശംസയുമായി സൂര്യയും കമൽഹാസനും

click me!