'ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്ശ്.....'; പഠാന് ആശംസയുമായി പ്രകാശ് രാജ്

Published : Jan 26, 2023, 03:08 PM ISTUpdated : Jan 26, 2023, 03:09 PM IST
'ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്ശ്.....'; പഠാന് ആശംസയുമായി പ്രകാശ് രാജ്

Synopsis

പഠാനിലെ ​ഗാനത്തിനും നായിക ദീപികാ പദുകോൺ ​ഗാനരം​ഗത്തിൽ ഉപയോ​ഗിച്ച ബിക്കിനിയുടെ നിറത്തിനുമെതിരെ ചിത്രത്തിന്റെ ട്രെയ്ലറും ​ഗാനവും പുറത്തിറങ്ങിയപ്പോൾ മുതൽ പ്രതിഷേധമുയർന്നിരുന്നു.

ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ പഠാന് ആശംസയുമായി നടൻ പ്രകാശ് രാജ്. ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്...എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ആശംസകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പഠാനിലെ ​ഗാനത്തിനും നായിക ദീപികാ പദുകോൺ ​ഗാനരം​ഗത്തിൽ ഉപയോ​ഗിച്ച ബിക്കിനിയുടെ നിറത്തിനുമെതിരെ ചിത്രത്തിന്റെ ട്രെയ്ലറും ​ഗാനവും പുറത്തിറങ്ങിയപ്പോൾ മുതൽ പ്രതിഷേധമുയർന്നിരുന്നു. ബിക്കിനിയുടെ നിറം കാവിയാണെന്നായിരുന്നു ആരോപണം. ​ഗാനരം​ഗത്തിനെതിരെയും വിമർശനമുയർന്നു. തുടർന്ന് ​ഗാനരം​ഗത്തിലെ ചില ഭാ​ഗങ്ങൾ സെൻസർ ചെയ്താണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിനെതിരെയുള്ള ബഹിഷ്കരാണാഹ്വാനത്തെ മറികടന്ന് ചിത്രം വൻ വിജയമാകുമെന്ന സൂചനയാണ് ബോക്സോഫീസിൽ നിന്നും വരുന്നത്. 

 

 

നാല് വർഷത്തിന് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രം പഠാന് ഉ​ഗ്രൻ വരവേൽപ്പ്. പോസിറ്റീവ് റിവ്യൂസുമായി മുന്നേറുന്ന ചിത്രം പുതു ഉണർവാണ് ബോളിവുഡിന് നൽകിയത്. ഷാരൂഖിനൊപ്പം ജോൺ എബ്രഹാമും ദീപികയും സൽമാൻ ഖാനും തകർത്തഭിനയിച്ച ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടും പുറത്തുവരികയാണ്. പാൻ ഇന്ത്യൻ ഹിറ്റ് ചിത്രമായ കന്നഡ സിനിമ കെജിഎഫ്-2 ന്റെ കളക്ഷൻ റെക്കോർഡും തകർത്തുവെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ പറയുന്നു. ബോക്‌സ് ഓഫീസ് റിപ്പോർട്ടുകൾ അനുസരിച്ച് പഠാന്റെ ഹിന്ദി പതിപ്പ് മാത്രം ആദ്യദിവസം ഏകദേശം 51 കോടി രൂപയാണ് കളക്ട് ചെയ്തത്. വിദേശത്തു നിന്നടക്കം ചിത്രം 70-80 കോടി രൂപയാണ് ചിത്രം നേടിയത്. 2019ൽ പുറത്തിറങ്ങിയ വാർ 50 കോടിയും കെജിഎഫ് 2 (ഹിന്ദി) പതിപ്പ് 52 കോടിയും നേടിയിരുന്നു. പ്രവൃത്തി ദിനമായിട്ട് പോലും എക്കാലത്തെയും മികച്ച ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍