'ജോര്‍ജ് സാറി'നേക്കാള്‍ മാസ്? പ്രകാശ് വര്‍മ്മ ഇനി മമ്മൂട്ടിക്കൊപ്പം; ലൊക്കേഷന്‍ വീഡിയോ

Published : Mar 08, 2026, 05:19 PM IST
prakash varma at mammootty rajith movie location trending reel by bobby kurian

Synopsis

'തുടരും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വര്‍മ്മ, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാവുന്നു

ഒരൊറ്റ ചിത്രം കൊണ്ട് ഇത്രയും ആരാധകരെ നേടിയ ഒരു സ്വഭാവ നടന്‍ പ്രകാശ് വര്‍മ്മയെ പോലെ അധികം പേര്‍ ഉണ്ടാവില്ല. തുടരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ പ്രതിനായകനായ ജോര്‍ജ് സാറിനെ അത്രയും തന്മയത്വത്തോടെയാണ് അദ്ദേഹം പകര്‍ന്നാടിയത്. മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ഫ്രഷ് ആയ ഒരു പാത്രാവിഷ്കാരവുമായിരുന്നു തരുണ്‍ മൂര്‍ത്തിയും പ്രകാശ് വര്‍മ്മയും ചേര്‍ന്ന് സൃഷ്ടിച്ചത്. റെക്കോര്‍ഡ് വിജയം നേടിയ തുടരുമിന് പിന്നാലെ നിരവധി ഓഫറുകള്‍ തേടിയെത്തിയെങ്കിലും അതൊന്നും സ്വീകരിക്കാതിരുന്ന പ്രകാശ് ഒരേയൊരു ചിത്രം മാത്രമാണ് പിന്നീട് കമ്മിറ്റ് ചെയ്തത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് അത്. ചിത്രത്തില്‍ നായകനും പ്രകാശ് വര്‍മ്മ തന്നെയാണ്. ഈ ചിത്രത്തില്‍ മമ്മൂട്ടിയും തന്‍റെ ഒരു പ്രശസ്ത കഥാപാത്രത്തെ വീണ്ടും അവതരിപ്പിച്ച് എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ലഘുവീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

നടന്‍ ബോബി കുര്യന്‍ ലൊക്കേഷനില്‍ നിന്ന് പങ്കുവച്ച ഒരു റീലിലാണ് അദ്ദേഹത്തിനൊപ്പം പ്രകാശ് വര്‍മ്മയും ഉള്ളത്. സ്ലോ മോഷനില്‍ റീലിലെ ഗാനത്തിന് ചേര്‍ന്ന സ്റ്റൈലിഷ് വാക്കിംഗ് ആണ് പ്രകാശ് വര്‍മ്മയുടേത്. രഞ്ജിത്തിന്‍റെ തന്നെ ബ്ലാക്ക് സിനിമയിലെ കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലും മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയും പ്രകാശ് വര്‍മ്മയും ഒന്നിക്കുന്നു എന്നതിനൊപ്പം അത് ഒരു രഞ്ജിത്ത് ചിത്രത്തിലാണ് എന്നതും പ്രേക്ഷകര്‍ക്ക് കൗതുകം പകരുന്ന ഘടകമാണ്. അതിഥിവേഷത്തില്‍ എത്തുന്ന മമ്മൂട്ടിക്ക് അഞ്ച് ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തില്‍ ഉള്ളത്. ചത്താ പച്ച എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ഇത്.

 

 

കൊച്ചിയിലെ പൊലീസുകാരുടെ ജീവിതം പറയുന്ന ചിത്രമാണ് ഇത്. അഭിരാമി, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് രണ്ട് ശ്രദ്ധേയ മുഖങ്ങള്‍. ഒപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. മലയാള സിനിമയില്‍ നിരവധി ഹിറ്റുകള്‍ ഒരുക്കിയ ഉദയകൃഷ്ണയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. കോ ഡയറക്ടര്‍ ശങ്കര്‍ രാമകൃഷ്ണന്‍, ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍. സത്യം സിനിമാസ്, വര്‍ണ്ണചിത്ര എന്നീ ബാനറുകളില്‍ എം ജി പ്രേമചന്ദ്രനും മഹാ സുബൈറും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമാണ് ഇത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഓരോ സ്ത്രീകളും പുരുഷന്മാരും വായിച്ചിരിക്കേണ്ട പുസ്തകം'; ലെനയുടെ പുസ്തകം പ്രകാശനം ചെയ്ത് ഭർത്താവ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ
കളക്ഷനിൽ അടുത്ത വമ്പൻ നേട്ടത്തിനായി 'ധുരന്ധർ 2'; പ്രിവ്യു ഷോ അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിയത് വമ്പൻ തുക