'പ്രളയശേഷം ഒരു ജലകന്യക' ട്രെയ്‍ലര്‍ നാളെ എത്തും

Published : Mar 02, 2025, 04:15 PM IST
'പ്രളയശേഷം ഒരു ജലകന്യക' ട്രെയ്‍ലര്‍ നാളെ എത്തും

Synopsis

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ നിർമ്മിക്കുന്ന ചിത്രം

പ്രളയത്തിൽപ്പെട്ട ഒരു ഗ്രാമവും അവരുടെ അതിജീവനത്തിന്റെ കഥയും ചില നിഗൂഢമായ ചോദ്യങ്ങളും ബാക്കി വെക്കുന്ന ചിത്രമാണ് ‘പ്രളയശേഷം ഒരു ജലകന്യക’. ആശ അരവിന്ദ്, ഗോകുലൻ എം എസ്, രഞ്ജിത്ത് ലളിതം, അനഘ മരിയ വർഗ്ഗീസ്, തകഴി രാജശേഖരൻ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം മാർച്ച് 7ന് തിയേറ്ററുകളിലെത്തും. അതിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയ്ലര്‍ നാളെ പുറത്തെത്തും. വൈകിട്ട് 6 ന് ടൊവിനോ തോമസ് ആണ് ട്രെയ്‍ലര്‍ പുറത്തിറക്കുക. 

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ നിർമ്മിക്കുന്ന ചിത്രമാണ് ഇത്. മനോജ് കുമാറാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മനോജ് കുമാറും നവാസ് സുൽത്താനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.  ഗ്ലോറിയ ഷാജി, അർജുൻ അമ്പാട്ട്, പ്രിയ, കരുണ, ശൈബിൻ കെ പി, ആനി ജോർജ്, വിനോദ് കുമാർ സി എസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരികൃഷ്ണൻ ലോഹിതദാസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് മെന്റോസ് ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. 

രതീഷ് കൃഷ്ണനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. വിജയ് ജേക്കബ്ബാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം. സന്തോഷ് വർമ്മ, അജീഷ് ദാസൻ, വിജയ് ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചത്. കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത് അപ്പുണ്ണി സാജൻ. ലൈൻ പ്രൊഡ്യൂസർ അനിൽ മാത്യുവും സഹസംവിധായകനും കാസ്റ്റിംഗ് ഡയറക്ടറും വിനോദ് കുമാർ സി എസ്സുമാണ്. മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് മനോജ് അങ്കമാലിയും സ്റ്റിൽ ഫോട്ടോഗ്രാഫർ എക്കുട്ട്‌സ് രഘുവും വസ്ത്രാലങ്കാരം ദിവ്യ ജോർജുമാണ്. പബ്ലിസിറ്റി ഡിസൈൻ ചെയ്തിരിക്കുന്നത് ടിവിറ്റി. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

ALSO READ : ഗോൾഡൺ സാരിയിൽ ട്രഡീഷണലായി മൻസി; വിവാഹചിത്രങ്ങൾ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്