
മലയാള സിനിമയിലെ പ്രിയതാരങ്ങളാണ് പ്രണവ് മോഹൻലാലും(Pranav Mohanlal) കല്യാണി പ്രിയദർശനും( Kalyani Priyadarshan). ഇരുവരും മികച്ച താരജോഡികളാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. വിനീത് ശ്രീനിവാസ്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രമാണ് ഇവരുടേതായി അവസാനമായി പുറത്തിറങ്ങിയ സിനിമ. ഈ അവസരത്തിൽ താരങ്ങളുടെ കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേടുന്നത്.
ഹൃദയത്തിന്റെ റിലീസിന് പിന്നാലെയാണ് പ്രണവിന്റെയും കല്യാണിയുടെയും ചിത്രങ്ങൾ വൈറലാകുന്നത്. ഹൃദയത്തിലെ സ്റ്റില്ലുകളും ഇതോടൊപ്പം ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്.
തെലുങ്ക് സിനിമയിലൂടെയായിരുന്നു കല്യാണി പ്രിയദർശന്റെ സിനിമാ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിൽ സജീവമാകുകയാണ് താരം. മരക്കാർ, ഹൃദയം, ബ്രോ ഡാഡി എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് നിലവിൽ കല്യാണിയുടേതായി പുറത്തിറങ്ങിയത്. പ്രണവ് മരക്കാറിലും അഭിനയിച്ചിരുന്നു. മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് പ്രണവായിരുന്നു.
ബ്രോ ഡാഡിയിൽ പൃഥ്വിരാജിന്റെ നായിക ആയിട്ടായിരുന്നു കല്യാണി എത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഈ കഥാപാത്രത്തിന് ലഭിച്ചത്. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും മോഹൻലാലും ഒന്നിച്ച സിനിമയെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്രോ ഡാഡി. മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
ജനുവരി 21നാണ് ഹൃദയം തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ ദർശന രാജേന്ദ്രനും മറ്റൊരു നായിക കഥാപാത്രമായി എത്തുന്നുണ്ട്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. കൊവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ, റിലീസ് സംബന്ധിച്ച് പ്രതിസന്ധികൾ ഉണ്ടായിരുന്നുവെങ്കിലും മുന്നോട്ട് പോകാൻ അണിയറപ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ