'പ്രണവിന് സ്പെയിനിലെ ഫാമിൽ ജോലിയാണ്, ആട്ടിൻകുട്ടിയോ കുതിരയെയോ നോക്കാനാകും', ശമ്പളമില്ലെന്നും സുചിത്ര

Published : Nov 10, 2024, 01:30 PM ISTUpdated : Nov 10, 2024, 02:13 PM IST
'പ്രണവിന് സ്പെയിനിലെ ഫാമിൽ ജോലിയാണ്, ആട്ടിൻകുട്ടിയോ കുതിരയെയോ നോക്കാനാകും', ശമ്പളമില്ലെന്നും സുചിത്ര

Synopsis

സ്പെയിനിലെ ഫാമിൽ ജോലിയാണ്, പൈസയ്ക്ക് അല്ല, മറിച്ച്..,സുചിത്ര, പ്രണവ് മോഹൻലാലിനെ കുറിച്ച് വെളിപ്പെടുത്തിയത്.

പ്രണവ് മോഹൻലാല്‍ തുടര്‍ച്ചയായി അങ്ങനെ സിനിമ ചെയ്യുന്ന നടനല്ല. യാത്രകള്‍ക്കാണ് പ്രണവ് മോഹൻലാല്‍ അധികവും തന്റെ സമയം ചെലവഴിക്കാറുള്ളത്. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രണവിന്റെ ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുമുണ്ട്. പ്രണവ് മോഹൻലാല്‍ സ്‍പെയ്‍നില്‍ പോയതിനെ കുറിച്ച് അമ്മ സുചിത്ര അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

രേഖാ മേനോന് നല്‍കിയ അഭിമുഖത്തിലാണ് മകന്റെ യാത്രയുടെ സൂചനകള്‍ സുചിത്ര വെളിപ്പെടുത്തിയത്. സിനിമകള്‍ ഒരുപാട് മകൻ ചെയ്യണമെന്നില്ലേയെന്ന് ചോദിക്കുകയായിരുന്നു രേഖാ മേനോൻ. ചിലപ്പോഴും തോന്നും ഒരു വര്‍ഷം സിനിമ രണ്ടെണ്ണമെങ്കിലും ചെയ്യണം എന്ന് മറുപടി പറയുകയായിരുന്നു സുചിത്ര മോഹൻലാല്‍. പറ്റില്ല എന്ന് അവൻ പറഞ്ഞിട്ടുണ്ട്. ഞാൻ മിക്കപ്പോഴും കഥ കേള്‍ക്കാറുണ്ട്. പക്ഷേ അതില്‍ ചോയിസ് അവന്റേതാണ്. തീരുമാനം എടുക്കേണ്ടത് അവൻ തന്നെയാണ്. അവന് ഇഷ്‍ടപ്പെട്ട സിനിമയാണ് ചെയ്യുന്നത്. അവൻ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു സിനിമ ചെയ്യും. അവന് അത് ഒരു ബാലൻസിംഗാണ്. അവന് അത് ഒരു സ്വഭാവമാണ്. ഇപ്പോള്‍ അവൻ സ്‍പെയിനില്‍ പോയിട്ടാണുള്ളത്. അവിടെ ഏതോ ഒരു ഫാമില്‍ എന്തോ ജോലി ചെയ്യുന്നുണ്ട്. എനിക്കറിയില്ല ശരിക്കും എന്താണ് എന്ന്. പൈസ കിട്ടില്ല. അതൊരു അനുഭവമാണ്. താമസവും ഭക്ഷണം അവര്‍ നല്‍കും. ആട്ടിൻകുട്ടിയോ കുതിരയെയോ നോക്കാനായിരിക്കും എന്നും പറയുന്നു സുചിത്ര മോഹൻലാല്‍. വാശിയൊന്നും ഇല്ലാത്ത ഒരാളാണ് അപ്പു. എന്നാല്‍ അവന് ഇഷ്‍ടമുള്ളതാണ് ചെയ്യുക. അതാണ് അവന്റെ രീതി എന്നും പറയുന്നു സുചിത്ര മോഹൻലാല്‍.

പ്രണവ് മോഹൻലാലിന്റേതായി ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രദര്‍ശനത്തിനെത്തിയത്. വിനീത് ശ്രീനിവാസനാണ് സംവിധാനം നിര്‍വഹിച്ചത്. വിശ്വജിത്ത് ഒടുക്കത്തിലായിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചത്. അമൃത് രാമനാഥായിരുന്നു സംഗീത സംവിധാനം. പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തിയിരുന്നു. ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഉണ്ടായിരുന്നു. തിയറ്ററില്‍ വിജയമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. ഒടിടിയില്‍ വിമര്‍ശനങ്ങളായിരുന്നു ചിത്രത്തിന് ഉണ്ടായത്.

Read More: അനുവാദമില്ലാതെ കാമുകിയുടെ ഫോട്ടോയെടുത്തു, ഫോട്ടോഗ്രാഫറെ പരിഹസിച്ച് യുവ നടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു