നിസാരമല്ല, പേടിച്ച് വിറയ്ക്കാൻ തയ്യാറായിക്കോളൂ; പ്രണവിന്റെ ‘ഡീയസ് ഈറേ’യ്ക്ക് ‘എ’ സർട്ടിഫിക്കറ്റ്

Published : Oct 16, 2025, 07:02 PM ISTUpdated : Oct 16, 2025, 07:53 PM IST
Dies Irae trailer

Synopsis

പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്. ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.

ർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് പിന്നാലെ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ത്രില്ലറായാണ് ഒരുങ്ങുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതാകും സിനിമയെന്നാണ് നേരത്തെ പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായത്. റിലീസിന് തയ്യാറെടുക്കുന്നതിനിടെ ഡീയസ് ഈറേയുടെ സെൻസർ വിവരങ്ങൾ പുറത്തുവരികയാണ്.

‘എ’ സർട്ടിഫിക്കറ്റ് ആണ് ഡീയസ് ഈറേയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം ഓക്ടോബർ 31ന് തിയറ്ററുകളിൽ എത്തും. സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ് ഈ ഹൊറർ ത്രില്ലർ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ - രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി.

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ