Hridayam Movie: മികച്ച പ്രതികരണവുമായി 'ഹൃദയം' അഞ്ചാം വാരത്തിൽ; നന്ദി പറഞ്ഞ് പ്രണവ് മോഹൻലാൽ

Web Desk   | Asianet News
Published : Feb 20, 2022, 06:15 AM IST
Hridayam Movie: മികച്ച പ്രതികരണവുമായി 'ഹൃദയം' അഞ്ചാം വാരത്തിൽ; നന്ദി പറഞ്ഞ് പ്രണവ് മോഹൻലാൽ

Synopsis

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്.

പ്രണവ് മോഹൻലാലിനെ(Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം(Hridayam). ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. തുടർച്ചയായ അഞ്ചാം വാരത്തിലും മികച്ച പ്രതികരണവുമായി ചിത്രം പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ് പ്രണവ് മോഹൻലാൽ. 

'ഹൃദയം ഇന്ത്യയിലെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. നിങ്ങളുടെ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി!', എന്നാണ് പ്രണവ് ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്. 

കഴിഞ്ഞ ദിവസമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഹൃദയം സ്ട്രീമിം​ഗ് ആരംഭിച്ചത്. പൃഥ്വിരാജിന്‍റെ ബ്രോ ഡാഡിക്കു ശേഷം ഡിസ്‍നി പ്ലസില്‍ എത്തുന്ന മലയാള ചിത്രമാണിത്. ബ്രോ ഡാഡി ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു. ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു ബ്രോ ഡാഡി. 

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം. 

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു.

ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷന്‍ 28.70 കോടിയാണെന്നാണ് റിപ്പോര്‍ട്ട് . ഇതില്‍ 24 കോടിക്കുമേല്‍ കേരളത്തില്‍ നിന്നുള്ള കളക്ഷനാണ്.  പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രമാണിത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാംവാരം 6.70 കോടിയും മൂന്നാംവാരം 4.70 കോടിയും നേടി. കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ്  പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍. 

സിനിമയുടെ മാജിക് തിയറ്ററുകളിൽ തന്നെ അനുഭവിച്ചറിയണം: 'ഹൃദയ'ത്തിന് വേണ്ടി മോഹൻലാൽ

എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ നമസ്കാരം

മഹാമാരിക്കിടയിലും നമ്മുടെ ന​ഗരങ്ങൾ ആശങ്കയുടെ നിയന്ത്രണങ്ങളിൽ നിന്ന് പതിയേ പുറത്ത് വരികയാണ്. കേരളത്തിലെ ന​ഗരങ്ങളെല്ലാം സി കാറ്റ​ഗറിയിൽ നിന്ന് മാറിയതോടെ തീയേറ്ററുകളും ജിമ്മുകളുമടക്കമുള്ള പൊതുഇടങ്ങൾ നിയന്ത്രണത്തോടെയെങ്കിലും തുറക്കുന്നതിൽ നിങ്ങൾക്കൊപ്പം എനിക്കും സന്തോഷമുണ്ട്. സമ്മർദ്ദങ്ങൾ എല്ലാത്തിനും അൽപം ഇടവേള നൽകി, തീയേറ്ററിൽ പോയി സിനിമ കാണാനും പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനുമൊക്കെ സാധിക്കുകയെന്നത് ഇപ്പോഴത്തെ നിലയ്ക്ക് വലിയ സ്വാതന്ത്രൃമാണ്. അതിലേറെ സാന്ത്വനവും. 

സിനിമാക്കാരൻ എന്ന നിലയ്ക്ക് എന്നെ ഇഷ്ടപ്പെടുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ എല്ലാവരും സാധ്യമാവും വിധം തീയേറ്ററുകളിൽ പോയി സിനിമ കണ്ട് കലാകാരന്മാരെയും സാങ്കേതിക വിദ​ഗ്ദരെയും ഈ വ്യവസായത്തെ തന്നെയും ഈ നിർണായക ഘട്ടത്തിൽ പിന്തുണയ്ക്കണമെന്നാണ്. 

ഹൃദയമടക്കമുള്ള സിനിമകൾ നിങ്ങളെ ആനന്ദിപ്പിക്കാൻ തീയേറ്ററുകളിൽ തന്നെ റിലീസാകണമെന്ന നിർബന്ധത്തോടെ ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ട്. എന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദ​ഗ്ദരും ഹൃദയപൂർവം ഒത്തുചേരുന്ന സിനിമയെന്ന നിലയ്ക്ക് ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ നിങ്ങളെയെല്ലാം ആനന്ദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. തീയേറ്ററുകളിൽ പോയി സിനിമകൾ കാണുക ആസ്വദിക്കുക..നല്ല സിനിമകൾക്കായി നമുക്ക് കൈകോർക്കാം..

PREV
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ