പരിസ്ഥിതിസൗഹൃദ ഹോര്‍ഡിംഗുകളുമായി 'പ്രണയമീനുകളുടെ കടല്‍'

By Web TeamFirst Published Sep 23, 2019, 11:13 PM IST
Highlights

മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍, വിജയ് ചിത്രം ബിഗില്‍, സൂര്യയും മോഹന്‍ലാലും ഒരുമിച്ച കാപ്പാന്‍ എന്നീ ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരും അടുത്തകാലത്ത് ഫ്‌ളെക്‌സുകള്‍ ഒഴിവാക്കിയത് വഴി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
 

ഔട്ട്‌ഡോര്‍ പബ്ലിസിറ്റി പരിസ്ഥിതി സൗഹൃദമാക്കി കമല്‍ ചിത്രം 'പ്രണയമീനുകളുടെ കടലി'ന്റെ അണിയറപ്രവര്‍ത്തകര്‍. ഇതിനായി ഫെക്‌സുകള്‍ക്ക് പകരമായി തുണിയില്‍ തീര്‍ത്ത ഹോര്‍ഡിംഗുകള്‍ ഉപയോഗിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഫ്‌ളെക്‌സുകള്‍ അപേക്ഷിച്ച് ചെലവ് കൂടുതലാണെങ്കിലും പരിസ്ഥിതിക്ക് ദോഷം വരാതിരിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ഈ പരീക്ഷണമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ഫ്‌ളെക്‌സ് ഹോര്‍ഡിംഗുകള്‍ ഒഴിവാക്കി മറ്റുചില ചിത്രങ്ങളും അടുത്തകാലത്ത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍, വിജയ് ചിത്രം ബിഗില്‍, സൂര്യയും മോഹന്‍ലാലും ഒരുമിച്ച കാപ്പാന്‍ എന്നീ ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരാണ് പ്രചരണത്തിന് ഫ്‌ളെക്‌സുകള്‍ ഒഴിവാക്കിയത് വഴി വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

അതേസമയം വിനായകനാണ് 'പ്രണയമീനുകളുടെ കടലി'ലെ നായകന്‍. കമല സുരയ്യയുടെ ജീവിതം പറഞ്ഞ 'ആമി'ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് കമലും ജോണ്‍ പോളും ചേര്‍ന്നാണ്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ഷാന്‍ റഹ്മാന്‍. വിനായകനൊപ്പം ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിധി കുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

click me!