വില്ലനായി തിളങ്ങാൻ പ്രസന്ന, ബ്രദേഴ്‌സ് ഡേ തിയേറ്ററിലേക്ക്

By Web TeamFirst Published Sep 2, 2019, 2:49 PM IST
Highlights

മലയാളത്തിന്റെ പ്രിയതാരം ഷാജോൺ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് തമിഴ് സിനിമകളിലൂടെ ശ്രദ്ദേയനായ പ്രസന്നയാണ്. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരത്തിന്റെ മലയാളത്തിലുള്ള ആദ്യ അരങ്ങേറ്റമാണ് ബ്രദേഴ്‌സ് ഡേ.

ഓണം റിലീസായി തിയേറ്ററിലെത്തുന്ന പൃഥ്വിരാജ് ചിത്രമാണ്  ബ്രദേഴ്‌സ് ഡേ. മലയാളത്തിന്റെ പ്രിയതാരം ഷാജോൺ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് തമിഴ് സിനിമകളിലൂടെ ശ്രദ്ദേയനായ പ്രസന്നയാണ്. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരത്തിന്റെ മലയാളത്തിലുള്ള ആദ്യ അരങ്ങേറ്റമാണ് ബ്രദേഴ്‌സ് ഡേ.

വില്ലൻ കഥാപാത്രങ്ങളിലൂടെയും നായക വേഷത്തിലും ശ്രദ്ദിക്കപ്പെട്ട പ്രസന്ന നടി സ്നേഹയുടെ ഭർത്താവാണ്. നേരത്തെ ലോഹിതദാസിന്റെ  കസ്തൂരിമാന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ പ്രസന്ന അഭിനയിച്ചിരുന്നു. സിദ്ദിഖ് ചിത്രമായ സാധു മിറാണ്ടാലിലും താരം വേഷമിട്ടിരുന്നു.

തമിഴ് സൂപ്പർ താരം ധനുഷും ബ്രദേഴ്‌സ് ഡേയുടെ ഭാഗമാണ്. റൗഡി ബേബി ഉൾപ്പടെയുള്ള ഹിറ്റ് ഗാനങ്ങൾ ആലപിച്ച ധനുഷ് ആദ്യമായി  മലയാളത്തിൽ പാടുന്നു എന്ന [പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ഗാനം എഴുതിയിരിക്കുന്നതും ധനുഷ് തന്നെയാണ്. 

ഹാസ്യത്തിന് പ്രധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, മിയ, പ്രയാഗ മാർട്ടിൻ എന്നിവരാണ് നായികമാർ. ലൂസിഫറിനും പതിനെട്ടാംപടിയ്ക്കും ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രം കൂടിയാണ് ബ്രദേഴ്‌സ് ഡേ. വിജയ രാഘവന്‍, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍, സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ചിത്രത്തിൽ  പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫൻ നിര്‍മിക്കുന്ന ചിത്രം സെപ്റ്റംബർ ആറിന്  തിയേറ്ററിലെത്തും.

click me!