പ്രശാന്ത് വര്‍മയുടെ സംവിധാനത്തില്‍ 'ഹനു-മാൻ', ഗാനം പുറത്ത്

Published : Apr 08, 2023, 07:02 PM ISTUpdated : Apr 17, 2023, 07:24 PM IST
പ്രശാന്ത് വര്‍മയുടെ സംവിധാനത്തില്‍ 'ഹനു-മാൻ', ഗാനം പുറത്ത്

Synopsis

'ഹനു-മാൻ' എന്ന ചിത്രത്തിലെ ഗാനം ഓണ്‍ലൈനില്‍ ഹിറ്റാകുന്നു.

പ്രശാന്ത് വർമയുടെ സംവിധാനത്തിൽ തേജ സജ്ജ നായകനാകുന്ന സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ 'ഹനു- മാൻ' ആരാധകർ കാത്തിരിക്കുന്നവയില്‍ മുൻപന്തിയിൽ നിൽക്കുന്നതാണ്. ടീസർ റിലീസ് വരെ വലിയ പ്രതീക്ഷകൾ ഇല്ലാതിരുന്ന 'ഹനു- മാ'ന്റെ പുതിയ അപ്‌ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. പ്രശാന്ത് വർമ ചിത്രത്തിന്റെ ടീസര്‍ ഓണ്‍ലൈനില്‍ ഹിറ്റായി മാറിയിരുന്നു. ഹനുമാന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ പ്രവർത്തകർ 'ഹനുമാൻ ചലിസ' എന്ന ലിറിക്കൽ ഗാനം പുറത്തുവിട്ടതാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷിക്കുന്നത്.

ഗൗര ഹരിയുടെ സംഗീതത്തില്‍ സായ് ചരൻ ആലപിച്ചിരിക്കുന്ന ഗാനത്തിൽ ഹനുമാന്റെ ഹീറോയിസം കാണിക്കുന്ന ആർട് വർക്ക് ഗംഭീരമാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായങ്ങള്‍. ലിറിക്കൽ ആർട് വർക്ക് അവതരണം ആയിട്ട് കൂടിയും അത്രമേൽ സൂക്ഷ്‍മതയോടെയാണ് പ്രവർത്തകർ കൈകാര്യം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി വലിയ ക്യാൻവാസിൽ  ഒരുങ്ങുന്ന 'ഹനു- മാൻ' തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം റിലീസുകൾക്ക് പുറമെ ഇംഗ്ലീഷ് , സ്‍പാനിഷ്, കൊറിയൻ, ജാപ്പനീസ്, ചൈനീസ് ഭാഷകളിലും റിലീസിന് തയ്യാറെടുക്കുകയാണ്. 'ഹനു-മാന്റെ' റിലീസ് എന്നായിരിക്കുമെന്ന് വൈകാതെ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പ്രഖ്യാപിക്കും.

'അഞ്ജനാദരി'എന്ന സാങ്കൽപ്പിക ലോകത്താണ് 'ഹനു- മാന്റെ' കഥ നടക്കുന്നത്. ഹനുമാന്റെ ശക്തി എങ്ങനെ നായകന് ലഭിക്കുന്നെന്നും 'അഞ്ജനാദരി' എന്ന ലോകത്തെ രക്ഷിക്കുന്നതുമാണ് സിനിമ സംസാരിക്കുന്നത്. സിനിമയുടെ ആശയം ലോകമെമ്പാടും എത്തുന്നതായത് കൊണ്ട് തന്നെ ലോകത്തൊട്ടാകെ സിനിമ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് 'ഹനു- മാന്റെ' പ്രവർത്തകർ.

അമൃത അയ്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിനയ് റായാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരലക്ഷ്‍മി ശരത് കുമാർ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രൈം ഷോ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഢി നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ചൈതന്യയും, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ അസ്രിൻ റെഡ്ഢി, ലൈൻ പ്രൊഡ്യുസർ  വെങ്കട് കുമാർ, അസോസിയേറ്റ് പ്രൊഡ്യുസർ കുശാൽ റെഡ്ഢി, ഛായാഗ്രഹണം, സംഗീതം ഗൗര ഹരി, അനുദീപ് ദേവ്, കൃഷ്‍ണ സൗരഭ്, പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കല, എഡിറ്റർ എസ് ബി രാജു തലരി, പിആർഒ ശബരി എന്നിവരുമാണ്.

Read More: 'അത് ചിലപ്പോള്‍ എന്നെ കുഴപ്പത്തിലാക്കിയേക്കും', കാര്‍ കളക്ഷനെ കുറിച്ച് വെളിപ്പെടുത്താതെ ദുല്‍ഖര്‍

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ