ഹനുമാൻ ഹിറ്റായി, പ്രശാന്ത് വര്‍മയുടെ സംവിധാനത്തില്‍ ഇനി നായകൻ രണ്‍വീര്‍ സിംഗ്

By Web TeamFirst Published Apr 29, 2024, 5:15 PM IST
Highlights

പ്രശാന്ത് വര്‍മയുടെ രണ്‍വീര്‍ സിംഗിന്റെ ചിത്രത്തിന് പേരിട്ടു.

ഹനുമാൻ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് വര്‍മ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. സംവിധായകൻ പ്രശാന്ത് വര്‍മയുടെ പുതിയ ചിത്രവും ചര്‍ച്ചകളില്‍ നിറയുകയാണ്. ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍ നായകനാകുക.

പ്രശാന്ത് വര്‍മയുടെ രണ്‍വീര്‍ സിംഗ് ചിത്രത്തിന് രക്ഷസ് എന്നാണ് പേരിട്ടിരിക്കുന്നത്. പൂജാ ചടങ്ങുകള്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. സ്വാതന്ത്യത്തിനു മുമ്പുള്ള കാലഘട്ടത്തിലെ കഥയായിരിക്കും ചിത്രത്തില്‍ പ്രമേയമാകുക എന്നും ഒരു റിപ്പോര്‍ട്ടുണ്ട്.

തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചതും ചര്‍ച്ചയായിരുന്നു. 'മിറൈ' എന്ന പാൻ ഇന്ത്യൻ ചിത്രത്തിലാണ് തേജ സജ്ജ നായകനായി എത്തുക. മിറൈ റിലീസ് ചെയ്യുക അടുത്ത വര്‍ഷം ഏപ്രില്‍ പതിനെട്ടിനായിരിക്കും. സംവിധാനം കാര്‍ത്തിക് ഗട്ടംനേനിയാണ്. തിരക്കഥ മണിബാബു കരണമാണ്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാകും ചിത്രം ഒരുക്കുക. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ് ഹാഷ്‍ടാഗ് മീഡിയ, പിആർഒ ശബരി.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി ഹനുമാന് മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: റീ റിലീസില്‍ ഞെട്ടിച്ച് ഗില്ലി, ടിക്കറ്റ് വില്‍പനയില്‍ സംഭവിക്കുന്നത് അത്ഭുതം, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!