Asianet News MalayalamAsianet News Malayalam

റീ റിലീസില്‍ ഞെട്ടിച്ച് ഗില്ലി, ടിക്കറ്റ് വില്‍പനയില്‍ സംഭവിക്കുന്നത് അത്ഭുതം, കണക്കുകള്‍

റീ റിലീസിലും കുതിക്കുന്ന ഗില്ലി.

Vijay starrer Gilli film ticket sale report out hrk
Author
First Published Apr 29, 2024, 10:41 AM IST

തമിഴ്‍നാട്ടില്‍ റീ റിലീസുകളുടെ കാലമാണ്.  വിജയ് നായകനായി ഹിറ്റായ ഗില്ലിയും തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്. 2004ല്‍ ആഗോളതലത്തില്‍ ഗില്ലി 50 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. വീണ്ടും എത്തിയപ്പോള്‍  അമ്പരപ്പിക്കുന്ന ഒരു ടിക്കറ്റ് വില്‍പനയുമാണ് ഗില്ലിക്ക് ബുക്ക് മൈ ഷോയില്‍ എന്നാണ് റിപ്പോര്‍ട്ട്.

വിജയ്‍ നായകനായ ഗില്ലിയുടെ 432000 ടിക്കറ്റുകളാണ് നിലവില്‍ ആകെ ബുക്ക് മൈ ഷോയിലൂടെ വിറ്റിരിക്കുന്നത്. ഒരാഴ്‍ചയ്‍ക്കുള്ളില്‍ വിജയ്‍യുടെ ഗില്ലി 20 കോടി രൂപയിലധികം നേടിയിട്ടുണ്ട്. റി റീലീസില്‍ വിജയ്‍യുടെ ഗില്ലിയുടെ കളക്ഷൻ റെക്കോര്‍ഡാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഗില്ലിയുടെ കളക്ഷനേക്കാളും റീ റിലീസില്‍ നേടിയത് ഇതിഹാസ ചിത്രമായ ടൈറ്റാനിക് ത്രീഡി മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.

വിജയ് നായകനായ ഗില്ലിയുടെ തിരക്കഥയും സംവിധാനവും ധരണിയായിരുന്നു. തൃഷയാണ് വിജയ്‍ നായകനായ ഗില്ലി സിനിമയില്‍ നായികയായത്. ഛായാഗ്രാഹണം എസ് ഗോപിനാഥായിരുന്നു. വിജയ്‍യുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ഗില്ലിയുടെ സംഗീതം വിദ്യാസാഗറായിരുന്നു.

സംവിധായകൻ ലോകേഷ് കനകരാജിന്റെ ലിയോയാണ് ഒടുവില്‍ വിജയ് നായകനായി വേഷമിട്ട് പ്രദര്‍ശനത്തിനെത്തിയത്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

Read More: രംഗണ്ണയുടെ യഥാര്‍ഥ പേര് വെളിപ്പെടുത്തി സംവിധായകൻ, 'ലൈസൻസും' പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios