'രഘുവരൻ കഴിഞ്ഞേ എനിക്കൊരു വില്ലനുണ്ടായിരുന്നുള്ളൂ, പക്ഷേ ജയിലറോടെ അത് മാറി, ചില്ലറ കാര്യമല്ലത്'

Published : Sep 07, 2023, 09:30 AM ISTUpdated : Sep 07, 2023, 09:32 AM IST
'രഘുവരൻ കഴിഞ്ഞേ എനിക്കൊരു വില്ലനുണ്ടായിരുന്നുള്ളൂ, പക്ഷേ ജയിലറോടെ അത് മാറി, ചില്ലറ കാര്യമല്ലത്'

Synopsis

രഘുവരൻ ആയിരുന്നു തന്റെ ഇഷ്ട വില്ലനെന്നും എന്നാൽ ജയിലർ ഇറങ്ങിയതോടെ അത് മാറിയെന്നും പ്രശാന്ത് മുരളി പറയുന്നു.

ജനികാന്തിന്റെ ജയിലർ ബ്ലോക് ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുമ്പോൾ ഉയർന്നു കേൾക്കുന്ന പേരാണ് വിനായകൻ. വർമൻ എന്ന വില്ലൻ കഥാപാത്രമായെത്തി തെന്നിന്ത്യൻ സിനിമാസ്വാദകരെ ഒന്നാകെ അമ്പരപ്പിച്ച പ്രതിഭ. തമിഴ് സിനിമയുടെ ഇതിഹാസമായ രജനികാന്തിനൊപ്പം കട്ടയ്ക്ക് നിന്ന വിനായകനെ കണ്ട് 'സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട മികച്ച വില്ലൻ' എന്ന് ഏവരും വിധിയെഴുതി. അതുവരെ പലരുടെയും മനസിൽ ഉണ്ടായിരുന്ന വില്ലൻ കഥാപാത്രങ്ങളെ തിരുത്തിക്കുറിക്കാൻ വിനയകനായി എന്നതാണ് യാഥാർത്ഥ്യം. ജയിലർ വിജയം എങ്ങും കൊണ്ടാടുമ്പോൾ വിനായകനെ കുറിച്ച് നടൻ പ്രശാന്ത് മുരളി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

രഘുവരൻ ആയിരുന്നു തന്റെ ഇഷ്ട വില്ലനെന്നും എന്നാൽ ജയിലർ ഇറങ്ങിയതോടെ അത് മാറിയെന്നും പ്രശാന്ത് മുരളി പറയുന്നു. "അടുത്തിടെ വരെ രഘുവരന്‍ കഴിഞ്ഞിട്ടേ എനിക്ക് വെറൊരു ഇഷ്ട വില്ലന്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ജയിലര്‍ ഇറങ്ങിയപ്പോള്‍ അത് മാറി. വിനായകന്‍ ചേട്ടന്‍ ഒരുരക്ഷേം ഇല്ല. സിനിമയ്ക്ക് അകത്ത് നില്ക്കുന്നവര്‍ ചിന്തിക്കുമ്പോള്‍ രജനികാന്തിനെതിരെ ആണ് നില്‍ക്കുന്നത്. അത്രയും ലെജന്‍ററിയായ മനുഷ്യനൊപ്പം ഒരു സെക്കന്‍ഡ് പോലും മാറിയിട്ടില്ല. അത് ഭയങ്കര ടാലന്റ് ആണ്. ആ ഒരു കഥാപാത്രത്തിലേക്ക് മാറുക എന്നത് ചില്ലറ കാര്യമല്ല. പുറത്ത് എന്തോ ആയിക്കോട്ടേ. ആള് ക്യാമറയ്ക്ക് മുന്നില്‍ എന്താണ് എന്ന് നോക്കിയാല്‍ മതിയല്ലോ. പ്രേക്ഷകരെ സംബന്ധിച്ച് ആതാണ് വേണ്ടത്", എന്നാണ് പ്രശാന്ത് മുരളി പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രശാന്തിന്റെ പ്രതികരണം. 

ആർപ്പുവിളികളും, ആശംസകളും; മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആരാധക ആവേശം, ഒടുവിൽ താരമെത്തി

പന്ത്രണ്ട്, തൊട്ടപ്പൻ എന്നീ സിനിമകളിൽ പ്രശാന്ത് മുരളി വിനായകനൊപ്പം അഭിനയിച്ചിരുന്നു. അതിനിടെ തനിക്കുണ്ടായൊരു അനുഭവവും പ്രശാന്ത് പങ്കുവച്ചു. "കാശൊക്കെ കിട്ടാറുണ്ടോ എന്ന് ഒരു ദിവസം എന്നോട് വിനായകൻ ചേട്ടൻ ചോദിച്ചു. കിട്ടാറുണ്ടെന്ന് പറഞ്ഞപ്പോൾ ഇല്ലെങ്കിൽ ചോദിക്കണമെന്നും പറഞ്ഞു. ചോദിക്കാമെന്ന് പറഞ്ഞപ്പോൾ,മര്യാദയ്ക്ക് അപേക്ഷിക്കുകയെല്ലാം ചെയ്യണമെന്നും അല്ലെങ്കിൽ സിനിമയിൽ നിന്നും തൂക്കിയെടുത്ത് കളയുമെന്നും തമാശയായി അദ്ദേഹം പറഞ്ഞു", എന്ന് പ്രശാന്ത് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്നെ സിനിമ പാഠങ്ങൾ പഠിപ്പിച്ച എൻ്റെ ആത്മസുഹൃത്തിന്‌ വിട'; വൈകാരിക കുറിപ്പുമായി പ്രിയദർശൻ
അച്ഛൻ മരിച്ച ചടങ്ങിൽ വരാൻ വിസമ്മതിച്ചവരുടെ ഡ്രാമ; വൈകാരിക കുറിപ്പുമായി ശ്രീകല