
മുംബൈ: അമിതാഭ് ബച്ചനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സലാറിലെ പ്രഭാസിന്‍റെ റോള്‍ ഉണ്ടാക്കിയതെന്ന് സംവിധായകൻ പ്രശാന്ത് നീൽ . പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സലിം-ജാവേദ് സിനിമകളിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ചത് പോലെ സലാറിലെ നായക കഥാപാത്രം ആംഗ്രി യംഗ് മാനാണെന്ന് പ്രശാന്ത് പറഞ്ഞു.
“ഞാൻ അമിതാബിന്‍റെ ആ കാലഘട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. എന്നാൽ എന്റെ നായകൻ ഏറ്റവും വലിയ വില്ലനാകേണ്ട വിധത്തിലാണ് ഞാൻ എഴുതുന്നത്. ഞാൻ എപ്പോഴും അത് ഒരു നിയമമാക്കി തുടർന്ന് എഴുതാൻ തുടങ്ങും. അതിനാൽ ഒരുപക്ഷേ അത് അങ്ങനെയാണ് പ്രതിഫലിപ്പിക്കുന്നത്.
നിലവിൽ, രണ്ട് സിനിമകളിലും (കെജിഎഫ്, സലാർ), രണ്ട് കഥാപാത്രങ്ങൾക്കും സമാനതകളുണ്ട്, അവർ ഏറ്റവും വലിയ വില്ലന്മാരായി മാറുന്നുണ്ട്” - സലാര്‍ സംവിധായകന്‍ പറയുന്നു.
അതേ സമയം സലാര്‍ പാര്‍ട്ട് വണ്‍ സീസ്‍ഫയറിന്റെ കഥ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് എന്ന് ചില ആരാധകര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്താണ് സലാറെന്ന് മനസിലായില്ല എന്ന് പറയുന്ന ആരാധകരും കുറവല്ല. കഥാസാരം അതിനാകും വ്യക്തമാക്കുന്ന ഡയലോഗിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും സലാറിന്റെ പുതിയ പ്രൊമൊ വീഡിയോ ആരാധകരെ ആവേശഭരിതരാക്കുന്നതാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍.
മാസ് നായകനായിട്ടാണ് പ്രഭാസ് സലാര്‍ സിനിമയില്‍ എത്തിയപ്പോള്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് ഇമോഷണല്‍ രംഗങ്ങളിലടക്കം തിളങ്ങുന്നു. സലാറില്‍ നിറഞ്ഞുനില്‍ക്കുകയാണ് പ്രഭാസ് എന്നാണ് ചിത്രം കണ്ടവരില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. ആക്ഷനിലും പ്രഭാസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ എന്നുമാണ് അഭിപ്രായങ്ങളുണ്ടാകുന്നത്. പ്രഭാസ് നായകനായ സലാര്‍ 500 കോടിയില്‍ അധികം ആഗോളതലത്തില്‍ നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും.
'വീടിനു മുകളിൽ നിന്നാണ് ബിസിനസും പ്രണയവും തുടങ്ങിയത്', വിശേഷങ്ങളുമായി പ്രിയയും നിഹാലും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ