മൂവായിരം ആര്‍ടിസ്റ്റുകള്‍, ബജറ്റ് 360 കോടി, ഇനി ഒരുങ്ങുന്നത് ബ്രഹ്‍മാണ്ഡ പടം

Published : Feb 24, 2025, 12:13 PM IST
മൂവായിരം ആര്‍ടിസ്റ്റുകള്‍, ബജറ്റ് 360 കോടി, ഇനി ഒരുങ്ങുന്നത് ബ്രഹ്‍മാണ്ഡ പടം

Synopsis

മൂവായിരം ആര്‍ടിസ്റ്റുകളാണ് ഒരു നിര്‍ണായക രംഗത്ത് ഉണ്ടാകുക.

രാജ്യത്ത് ഭാഷാഭേദമന്യേ പ്രിയങ്കരനായ ഒരു സംവിധായകനാണ് പ്രശാന്ത് നീല്‍. ഇനി പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ജൂനിയര്‍ എൻടിആറാണ് നായകനാകുന്നത്. ചിത്രത്തിന്റെ ബജറ്റ് 360 കോടിയാണ്. ഒരു പ്രധാന രംഗത്ത് മൂവായിരത്തിലധികം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.

ജൂനിയര്‍ എൻടിആര്‍ നായകനായി ഒടുവില്‍ വന്നത് ദേവരയാണ്  ജൂനിയര്‍ എൻടിആറിന്റെ ദേവര 500 കോടി ക്ലബിലെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേവരയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചയായിരുന്നു. ദേവര 2 ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ വേഗത്തില്‍ നടക്കുകയാണെന്നും നടപ്പുകാലത്തെ കഥയാകും പ്രമേയമാകുകയെന്നുമാണ് റിപ്പോര്‍ട്ട്.

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ട്. റെക്കോര്‍ഡ് പ്രതിഫലമാണ്്  ജാൻവി കപൂര്‍ വാങ്ങിച്ചത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൗലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ടായിരുന്നു. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകമെന്ന പ്രതീക്ഷ ശരിയായിരിക്കുകയാണ്.

Read More: സംഭവിക്കുന്നത് അത്ഭുതം, ആദ്യ ഞായറാഴ്‍ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പണംവാരി, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ