പ്രയാഗ മാർട്ടിൻ പൊലീസ് സ്റ്റേഷനിൽ, ലഹരിക്കേസിൽ ചോദ്യംചെയ്യുന്നു; ശ്രീനാഥ് ഭാസി മടങ്ങി

Published : Oct 10, 2024, 06:05 PM ISTUpdated : Oct 10, 2024, 06:09 PM IST
പ്രയാഗ മാർട്ടിൻ പൊലീസ് സ്റ്റേഷനിൽ, ലഹരിക്കേസിൽ ചോദ്യംചെയ്യുന്നു; ശ്രീനാഥ് ഭാസി മടങ്ങി

Synopsis

കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ ഇന്ന് നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ലഹരിക്കേസുമായി ബന്ധപ്പെട്ട് രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്.

കൊച്ചി : ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിലെ ചോദ്യം ചെയ്യലിനായി നടി പ്രയാഗ മാർട്ടിൻ സ്റ്റേഷനിൽ. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് വൈകിട്ടോടെ ചോദ്യം ചെയ്യലിനെത്തിയത്. ഓംപ്രകാശിന്റെ ഡ്രഗ് പാർട്ടി നടന്ന ഹോട്ടൽ മുറിയിൽ നടിയെത്തിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. 

കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ ഇന്ന് നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ലഹരിക്കേസുമായി ബന്ധപ്പെട്ട് രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. ഓം പ്രകാശിനെ അറിയില്ലെന്നാണ് ശ്രീനാഥ്‌ ഭാസി മൊഴി നൽകിയത്. ബിനു ജോസഫിനൊപ്പമാണ് ഹോട്ടൽ മുറിയിൽ എത്തിയത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടൻ മൊഴി നൽകിയതായാണ് വിവരം. കേസിൽ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിന്റെ ഫോൺ പരിശോധനയിൽ തമ്മനം ഫൈസളിന്റെ ഫോൺ നമ്പർ കണ്ടതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ.

5 മണിക്കൂർ ചോദ്യം ചെയ്യൽ പൂർത്തിയായി; ലഹരി ഉപയോ​ഗിച്ചിട്ടില്ല, ഓംപ്രകാശിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസി

ഓംപ്രകാശ് പ്രതിയായ ലഹരി കേസിൽ കെമിക്കൽ അനാലിസിസ് ലാബ് റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. ഓംപ്രകാശ് താമസിച്ചിരുന്ന മുറിയിൽ ലഹരിയുടെ അംശം കണ്ടെത്തിയെന്നാണ് വിവരം. കേസിന്റെ പുരോഗതിയിൽ ഈ റിപ്പോർട്ട് ഗുണം ചെയ്യും. റിമാൻൻഡ് റിപ്പോർട്ടിൽ പേരുള്ള 20 പേരെയും ചോദ്യം ചെയ്യും. 

കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ​ഗുണ്ട നേതാവ് ഓംപ്രകാശിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാ​ഗ മാർട്ടിന്റെയും പേര് ഉൾപ്പെട്ടുവെന്ന വിവരം പുറത്തുവന്നത്. നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. ഇതിന് പിന്നാലെയാണ് ചോദ്യംചെയ്യൽ. 

 

 

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍