ആകെ 850 കോടി നേടി, ഒടിടിയിലും ഇനി ആ വൻ ഹിറ്റ് ചിത്രം, സര്‍പ്രൈസില്‍ ഞെട്ടി

Published : Oct 10, 2024, 03:04 PM IST
ആകെ 850 കോടി നേടി, ഒടിടിയിലും ഇനി ആ വൻ ഹിറ്റ് ചിത്രം, സര്‍പ്രൈസില്‍ ഞെട്ടി

Synopsis

ആ ഹിറ്റ് ചിത്രം ഒടിടിയില്‍.

അടുത്തിടെ ഞെട്ടിക്കുന്ന ഒരു വിജയമായ ചിത്രമാണ് സ്‍ത്രീ 2. സ്‍ത്രീ 2 ആഗോളതലത്തില്‍ 850 കോടി രൂപയാണ് നേടിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയില്‍ വാടകയ്‍ക്ക് ലഭ്യമായിരുന്നു. ഇപ്പോള്‍ ആ ചിത്രം പ്രൈം വീഡിയോയില്‍ സൗജന്യമായും ഇനി ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു സസ്‍പെൻസുണ്ടെന്ന് ഒടിടി കമ്പനി തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അമര്‍ കൗശിക്കാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. ശ്രദ്ധ കപൂര്‍ നായികയായി വന്നപ്പോള്‍ ചിത്രത്തില്‍ വിക്കിയായി രാജ്‍കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപതിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്‍തവയും എംഎല്‍എയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്.

ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയുമാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം നിര്‍മിച്ചത് ഏകദേശം 50 കോടി ബജറ്റിലാണ്. അതിനാല്‍ വൻ വിജയമാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ സ്‍ത്രീ 2 നേടിയിരിക്കുന്നതെന്ന് വിലയിരുത്തല്‍. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ബോളിവുഡില്‍ ഒരു കോമഡി ഹൊറര്‍ ചിത്രമായിട്ടാണ് സ്‍ത്രീ 2 ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ എഴുതിയത് നിരെണ്‍ ഭട്ടാണ്. രാജ്‍കുമാര്‍ റാവു വിക്കിയായി വന്ന സ്‍ത്രീയിലും നായിക ശ്രദ്ധ കപൂറായിരുന്നു. സ്‍ത്രീ അന്ന് ഏകദേശം 180.76 കോടി രൂപ നേടിയപ്പോള്‍ രാജ്‍കുമാര്‍ റാവുവിനൊപ്പം ചിത്രത്തില്‍ അതുല്‍ ശ്രീവസ്‍തവ, പങ്കജ് ത്രിപതി, അപര്‍ശക്തി ബാനര്‍ജി, അഭിഷേക് ബാനര്‍ജി, ഫ്ലോറ സൈനി, വിജയ് റാസ്, ആകാശ് ദഭാഡെ, അഭിഷേക് സിംഗ് എന്നിവരും ഉണ്ടായിരുന്നു.

Read More: വിജയ്‍യെ മറികടന്നോ?, വേട്ടയ്യന്റെ അഡ്വാൻസ് കളക്ഷൻ ഞെട്ടിക്കുന്നത്, മുന്നിലുള്ളത് ആ ഒരു താരം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ