ലോസ് ഏഞ്ചൽസിലെ കാട്ടുതീ: താന്‍ സുരക്ഷിതയാണെന്ന് പ്രീതി സിന്‍റ, അനുഭവം പങ്കുവച്ച് പ്രിയങ്കയും നോറയും

Published : Jan 12, 2025, 07:30 PM IST
ലോസ് ഏഞ്ചൽസിലെ കാട്ടുതീ: താന്‍ സുരക്ഷിതയാണെന്ന് പ്രീതി സിന്‍റ, അനുഭവം പങ്കുവച്ച് പ്രിയങ്കയും നോറയും

Synopsis

ലോസ് ഏഞ്ചൽസിലെ കാട്ടുതീയിൽ താനും കുടുംബവും സുരക്ഷിതരാണെന്ന് ബോളിവുഡ് നടി പ്രീതി സിന്റ. നോറ ഫത്തേഹി, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളും തീപിടുത്തത്തിന്റെ ഭീകരത വിവരിച്ചു.

ലോസ് ഏഞ്ചൽസ്: കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചൽസിലെ കാട്ടുതീയില്‍ താനും കുടുംബവും സുരക്ഷിതരാണ് എന്ന് ബോളിവുഡ് നടി പ്രീതി സിന്‍റ. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ഫിനാൻഷ്യൽ അനലിസ്റ്റായ ജീൻ ഗുഡ് ഇനഫിനെ വിവാഹം കഴിച്ചതു മുതൽ പ്രീതി  ലോസ് ഏഞ്ചൽസിലാണ് താമസം. ലോസ് ഏഞ്ചൽസിലെ അവസ്ഥ വളരെ മോശമാണെന്ന് എക്സില്‍ എഴുതിയ കുറപ്പില്‍ പ്രീതി പറയുന്നു

“എല്‍എയിലെ എനിക്ക് ചുറ്റുമുള്ള ഇടങ്ങളില്‍ ഒരു ദിവസം ഇത്തരത്തില്‍ തീ നശം വിതയ്ക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്‍റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാറിതാമസിക്കുകയോ,  ജാഗ്രത പാലിക്കുകയോ ചെയ്യുന്നുണ്ട്. ഭയവും, അനിശ്ചിതത്വവും ഉണ്ട് എങ്ങും പുകയും ചാരവും ഉണ്ട്. കൂടെയുള്ള കൊച്ചുകുട്ടികളെക്കുറിച്ചും വയസായവരെക്കുറിച്ചും ഈ സ്ഥിതി മാറിയില്ലെങ്കില്‍ ആശങ്കയുണ്ട്. 

ചുറ്റും സംഭവിച്ച നാശനഷ്ടങ്ങള്‍ കാണുന്നത് ഹൃദയഭേദകമാണ്. ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണെന്നതിന് ദൈവത്തോട് നന്ദിയുണ്ട്. ഈ തീപിടുത്തത്തിൽ കുടിയിറക്കപ്പെട്ടവർക്കും എല്ലാം നഷ്ടപ്പെട്ടവർക്കും ഒപ്പമാണ് എന്‍റെ ഹൃദയവും പ്രാര്‍ത്ഥനയും. കാറ്റ് ഉടൻ ശമിക്കുമെന്നും തീ നിയന്ത്രണ വിധേയമാകുമെന്നും പ്രതീക്ഷിക്കുന്നു. ജീവനും സ്വത്തുക്കളും സംരക്ഷിക്കാൻ സഹായിക്കുന്ന അഗ്നിശമനസേനയ്ക്കും മറ്റുള്ളവര്‍ക്കും നന്ദി. എല്ലാവരും സുരക്ഷിതരായി ഇരിക്കുക" പ്രീതി പോസ്റ്റില്‍ പറയുന്നു. 

നേരത്തെ ലോസ് ഏഞ്ചൽസില്‍ ഉണ്ടായിരുന്ന നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. “ഞാൻ ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടില്ല. അഞ്ച് മിനിറ്റ് മുമ്പ് ഞങ്ങൾക്ക് വീട് ഒഴിയാന്‍ നിര്‍ദേശംലഭിച്ചു. അതിനാൽ, ഞാൻ എന്‍റെ എല്ലാ സാധനങ്ങളും വേഗത്തിൽ പായ്ക്ക് ചെയ്യുകയാണ്. 

ഞാൻ ഇവിടെ നിന്ന് പോകുന്നു. ഞാൻ എയർപോർട്ടിന് അടുത്ത് പോയി അവിടെ താമസിക്കാൻ പോകുന്നു, കാരണം എനിക്ക് ഇന്ന് ഒരു ഫ്ലൈറ്റ് ഉണ്ട്, എനിക്ക് അത് പിടിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് റദ്ദാക്കപ്പെടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ മുമ്പ് ഇത്തരം ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല" നോറ ഫത്തേഹി  എഴുതി. 

ഗായകൻ ഭർത്താവ് നിക്ക് ജോനാസിനും മകൾ മാൾട്ടി മേരിക്കുമൊപ്പം എല്‍എയില്‍ താമസിക്കുന്ന നടി പ്രിയങ്ക ചോപ്രയും തീപിടുത്തം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അവൾ നിരവധി ഫോട്ടോകളും വീഡിയോകളും പങ്കിട്ടിട്ടുണ്ട്.

ലോസ് ഏഞ്ചൽസിലെ കാട്ടുതീ: ഹോളിവുഡ് താരങ്ങളുടെ വീടുകളും ചാരമായി, സങ്കടം സഹിക്കാതെ താരങ്ങള്‍!

ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ചു, അന്ന് 32 കോടിക്ക് നിര്‍മ്മിച്ച ആഡംബര കൊട്ടാരവും കാട്ടുതീ വിഴുങ്ങി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'അരൂപി' ഫസ്റ്റ് ലുക്ക് എത്തി
'ജനനായകൻ' കേരള ടിക്കറ്റ് ബുക്കിങ് നാളെ മുതൽ; പ്രതീക്ഷയോടെ ആരാധകർ