ആരോടും പറയാത്ത പ്രണയം വെളിപ്പെടുത്തി 'പൗര്‍ണമിത്തിങ്കളി'ലെ പ്രേം, ആഘോഷമാക്കി 'സ്റ്റാര്‍ട്ട് മ്യൂസിക്'

Web Desk   | others
Published : Jan 03, 2020, 03:04 PM ISTUpdated : Jan 03, 2020, 03:06 PM IST
ആരോടും പറയാത്ത പ്രണയം വെളിപ്പെടുത്തി 'പൗര്‍ണമിത്തിങ്കളി'ലെ പ്രേം, ആഘോഷമാക്കി  'സ്റ്റാര്‍ട്ട് മ്യൂസിക്'

Synopsis

ആരോടും പറയാത്ത പ്രണയം 'പൗര്‍ണമിത്തിങ്കളി'ലെ പ്രേം വെളിപ്പെടുത്തുന്നു.

തിരുവനന്തപുരം: കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകര്‍ക്കിടയിലേക്ക് പടര്‍ന്നുകയറുകയായിരുന്നു 'സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും' എന്ന ഷോ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ച് ആദ്യ ആഴ്ചയില്‍ തന്നെ റേറ്റിങ്ങില്‍ ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ച ഷോ ഏറെ രസകരമായി മുന്നേറുകയാണ്.

നിരവധി മത്സരങ്ങളും സസ്പെന്‍സുകളും തമാശകളും ഡാന്‍സും പാട്ടും ഒക്കെയായി ഒരു ഉത്സവം തന്നെയാണ് സ്റ്റാര്‍ട്ട് മ്യൂസിക്. പരിപാടിയില്‍ മത്സരാര്‍ത്ഥികളായി എത്തുന്നതാവട്ടെ നമ്മുടെ സ്വന്തം  സീരിയല്‍ താരങ്ങളും. ഏഷ്യാനെറ്റിലും മറ്റുമായി സംപ്രേഷണം ചെയ്യുന്ന നിരവധി സീരിയലിലെ താരങ്ങള്‍ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. 'നീലക്കുയില്‍', 'വാനമ്പാടി' തുടങ്ങി സീരിയലുകളുടെ പേരില്‍ തന്നെ ടീമുകള്‍ മത്സരിക്കുന്നുണ്ട്.

Read More: 'ബിഗ് ബോസ്' രണ്ട്: താനില്ലെന്ന് ഉറപ്പിച്ച് അഭിരാമി, അമൃതയുണ്ടോയെന്ന ചോദ്യത്തിനും മറുപടി

ഓരോ ദിവസവും രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഷോയില്‍ പുതിയൊരു തമാശയാണ് വൈറലാവുന്നത്. സാധാരണ ആങ്കറായ ആര്യയോ മറ്റ് മത്സരാര്‍ത്ഥികളോ ആണ് ഷോയില്‍ ശ്രദ്ധിക്കപ്പെടുന്നതെങ്കില്‍ ഇന്ന് പുതിയൊരാളാണ്. പുതിയ എപ്പിസോഡില്‍ 'വാനമ്പാടി', 'കസ്തൂരിമാന്‍', 'പൗര്‍ണ്ണമിത്തങ്കള്‍' എന്നീ പരമ്പരയിലെ താരങ്ങളാണ് മത്സരിക്കുന്നത്. പുറത്തുവന്ന പ്രൊമോയില്‍ പൗര്‍ണമിത്തിങ്കളിലെ പ്രേം ഇതുവരെ ആരോടും പറയാത്ത പ്രണയം വെളിപ്പെടുത്തുന്നു എന്ന ടൈറ്റിലിലാണ് പുറത്തുവന്നത്. ഷോയില്‍ ഡിജെ ചെയ്യുന്ന നന്ദിനിയെയും സീരിയല്‍ താരം വിഷ്ണു വി നായരെയും ചേര്‍ത്തുനിര്‍ത്തിയാണ് പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിയേറ്ററുകളില്‍ ചിരിയുടെ ഭൂകമ്പം; മികച്ച പ്രതികരണങ്ങളുമായി 'അടിനാശം വെള്ളപൊക്കം' പ്രദര്‍ശനം തുടരുന്നു
ഐഎഫ്എഫ്കെയിൽ 'അവൾക്കൊപ്പം' ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തകരും ഡെലിഗേറ്റുകളും